കണ്ണൂര്‍: (www.thalasserynews.in)കൊലവിളി മുദ്രാവാക്യവുമായി യുവമോർച്ചയുടെ പ്രകടനം. ബി.ജെ.പി വിട്ട് കോണ്‍ഗ്രസിൽ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെയാണ് കൊലവിളി മുദ്രാവാക്യം വിളി നടത്തിയത്. കണ്ണൂര്‍ അഴീക്കോട് നടന്ന യുവമോർച്ച പ്രകടനത്തിലാണ് സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിച്ചത്.
ജയകൃഷ്ണൻ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെയാണ് പ്രകോപന മുദ്രാവാക്യം. ‘30 വെള്ളി കാശം വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത തന്തയില്ലാ മൂരാച്ചി’യെന്ന് വിളിച്ചുകൊണ്ടാണ് ഭീഷണി മുദ്രാവാക്യം തുടങ്ങുന്നത്.
പ്രസ്ഥാനത്തെ അപമാനിക്കാൻ ബലിദാനികളെ കൂട്ടുപിടിച്ചുവെന്നും മുദ്രവാക്യം വിളിക്കുന്നുണ്ട്. ഒറ്റുകാരാ സന്ദീപേ, പട്ടാപകലിൽ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം എന്ന് പലതവണ ഭീഷണി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രകടനം നടന്നത്.
we will take you away’; Threat against Sandeep Warrier