മോശം കാലാവസ്ഥ ; കാനന പാത വഴിയുളള തീർത്ഥാടനം വിലക്കി ഹൈക്കോടതി

മോശം കാലാവസ്ഥ ; കാനന പാത വഴിയുളള  തീർത്ഥാടനം വിലക്കി ഹൈക്കോടതി
Dec 2, 2024 12:21 PM | By Rajina Sandeep

മോശം കാലാവസ്ഥയെ തുടർന്ന് ശബരിമല പരമ്പരാഗത കാനന പാത വഴിയുളള തീർത്ഥാടനം താൽക്കാലികമായി ഹൈക്കോടതി വിലക്കി. കാലാവസ്ഥ മോശമായ സാഹചര്യത്തിൽ ഇനിയൊരുത്തരവ് ഉണ്ടാകും വരെ തീർത്ഥാടനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

കളക്ടർമാർ ഇക്കാര്യം ഉറപ്പു വരുത്തണമെന്നാണ് നിർദ്ദേശം. വണ്ടിപെരിയാർ, സത്രം, പുൽമേട്, എരുമേലി വഴിയുള്ള തീർത്ഥാടനമാണ് നിർത്തിയത്.

ശബരിമല ഭക്തർക്ക് സുരക്ഷിത തീർത്ഥാടനമൊരുക്കണമെന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കളക്ടർമാർക്ക് കോടതി നിർദേശം നൽകി. നിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം ഭക്തരെ അറിയിക്കണം. പ്രായമായവർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ സംബന്ധിച്ച് കോടതി ഉത്തരവ് നേരത്തെ ഉണ്ടല്ലോയെന്നും ദേവസ്വം ബഞ്ച് ചോദിച്ചു.

ശബരിമല ദർശനത്തിനെത്തുന്ന പ്രായമായവർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തുന്ന കാര്യം പൊലീസുമായി കൂടിയാലോചിച്ച് നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. ഏത് സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപട്ടതെന്ന് കോടതി ആരാഞ്ഞു.

Bad weather; High Court bans pilgrimage via forest route

Next TV

Related Stories
ഡിസംബർ 31 മുതൽ ജനുവരി 3 വരെ കണ്ണൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35-ാമത് ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം തലശേരിയിൽ നടന്നു.

Dec 2, 2024 03:16 PM

ഡിസംബർ 31 മുതൽ ജനുവരി 3 വരെ കണ്ണൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35-ാമത് ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം തലശേരിയിൽ നടന്നു.

ഡിസംബർ 31 മുതൽ ജനുവരി 3 വരെ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35-ാമത് ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം തലശേരിയിൽ...

Read More >>
കരുവന്നൂർ കള്ളപ്പണ കേസ്; സിപിഐഎം നേതാവ് പി.ആർ അരവിന്ദാക്ഷന് ജാമ്യം

Dec 2, 2024 02:05 PM

കരുവന്നൂർ കള്ളപ്പണ കേസ്; സിപിഐഎം നേതാവ് പി.ആർ അരവിന്ദാക്ഷന് ജാമ്യം

കരുവന്നൂർ കള്ളപ്പണ കേസ്; സിപിഐഎം നേതാവ് പി.ആർ അരവിന്ദാക്ഷന്...

Read More >>
ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Dec 2, 2024 01:00 PM

ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
‘ഒറ്റുകാരാ സന്ദീപേ, നിന്നെ ഞങ്ങൾ എടുത്തോളാം’; സന്ദീപ് വാര്യർക്കെതിരെ  ഭീഷണി

Dec 2, 2024 11:57 AM

‘ഒറ്റുകാരാ സന്ദീപേ, നിന്നെ ഞങ്ങൾ എടുത്തോളാം’; സന്ദീപ് വാര്യർക്കെതിരെ ഭീഷണി

കൊലവിളി മുദ്രാവാക്യവുമായി യുവമോർച്ചയുടെ പ്രകടനം. ബി.ജെ.പി വിട്ട് കോണ്‍ഗ്രസിൽ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെയാണ് കൊലവിളി മുദ്രാവാക്യം വിളി...

Read More >>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ച്  ജില്ലകളിൽ റെഡ് അലർട്ട്

Dec 2, 2024 11:18 AM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കാസർഗോഡ് ജില്ലയിലും കേന്ദ്രകാലാവസ്ഥാവകുപ്പ് റെഡ് അലേർട്ട്...

Read More >>
Top Stories