കണ്ണൂർ:(www.thalasserynews.in) കണ്ണൂർ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പിടിച്ചുപറി നടത്തിവരുന്ന വിരുതനെ ടൗൺ സി.ഐ: ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തു.
എറണാകുളം കല്ലൂർ സുബൈദ മൻസിലിൽ മുഹമ്മദ് അൻസാർ (22) ആണ് പിടി യിലായത്. രണ്ടാഴ്ച മുമ്പ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് യാത്രക്കാരന്റെ 2400 രൂപ അടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ഓടിയ കേസിലാണ് അറസ്റ്റ്. ഏറെക്കാലമായി തലശേരി തിരുവങ്ങാടാണ് ഇയാൾ താമസിക്കുന്നത്.
A youth living in Thiruvangad has been arrested in a robbery case in Kannur.