(www.thalasserynews.in)അന്തരിച്ച മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ്ങിന്‍റെ ഓർമകളുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.
മൻമോഹൻ സിങ് എന്ന മനുഷ്യനെ തനിക്ക് ഇഷ്ടം പറയുന്ന വാക്കുകളുടെ കനത്തിന്റെയും ആഴത്തിന്റെയും പേരിലാണെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
'വിവരാവകാശ നിയമത്തിന്റെയും വനവകാശ നിയമത്തിന്റെയും ഒക്കെ പേരിൽ അറിയപ്പെടുന്ന മൻമോഹൻ സിങ് എന്ന മനുഷ്യനെ എനിക്ക് ഇഷ്ടം പറയുന്ന വാക്കുകളുടെ കനത്തിന്റെയും ആഴത്തിന്റെയും പേരിലാണ്.
“organised loot , legalised plunder “ എന്നീ ചെറിയ വാക്കുകളിൽ രാജ്യത്തെ ഏറ്റവും വലിയ ഒരു ഭരണദുരന്തത്തെയാണ് അദ്ദേഹം കൃത്യമായി ജനങ്ങളോട് സംവദിച്ചത്. ‘When Manmohan Singh speaks, world listens’ എന്ന് അമേരിക്കൻ രാഷ്ട്രപതിയായിരുന്ന ബറാക്ക് ഒബാമ പറഞ്ഞത് എത്രയോ വാസ്തവമാണ്'
എന്നദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച്
What impressed me was the depth and depth of the words; Rahul Mangkoota with memories of Manmohan Singh