(www.thalasserynews.in)രൂപമാറ്റം വരുത്തി നവകേരള ബസ് വീണ്ടും സർവീസ് പുനരാരംഭിക്കുന്നു. കോഴിക്കോട് – ബംഗുളുരു റൂട്ടിലാണ് ബസ് സർവീസ് ആരംഭിക്കുന്നത്. മൊത്തത്തിൽ 37 സീറ്റുകളാണ് ബസിൽ ഉള്ളത്. പതിനൊന്ന് സീറ്റുകളാണ് അധികമായി ഘടിപ്പിച്ചിരിക്കുന്നത്. ശൗചാലയം ബസിൽ നിലനിർത്തിയിട്ടുണ്ട്.
മുൻഭാഗത്ത് മാത്രമാകും ഡോർ ഉണ്ടാവുക. ബസിലുണ്ടായിരുന്ന എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെ ബെംഗളൂരു-കോഴിക്കോട് യാത്രയിൽ 930 രൂപയാണ് ഈടാക്കിയത്. നേരത്തെ 1280 രൂപ ആയിരുന്നു ബസ് നിരക്ക്.
New Kerala bus back on the road after facelift