തലശ്ശേരി:(www.thalasserynews.in) പരാതിക്കാരൻ വിചാരണയ്ക്ക് ഹാജരായത് റിയാദിലെ ഇന്ത്യൻ എംബസിയിലിരുന്ന്. ജഡ്ജിയും പ്രോസിക്യൂട്ടറും അഭിഭാഷകനും പ്രതിയും തലശ്ശേരി വിജിലൻസ് കോടതിയിൽ. ഉച്ചയ്ക്ക് 2 മണിക്കൂറും ഉച്ചയ്ക്കുശേഷം ഒന്നേമുക്കാൽ മണിക്കൂറും വിചാരണ നടന്നു.
തളിപ്പറമ്പിൽ വ്യാപാരിയായിരുന്ന ബിനു മഹേഷിന്റെ പരാതിയിലാണ് കമേഴ്സ്യൽ ടാക്സ് മുൻ ഓഫീസർ എം പി രാധാകൃഷ്ണനെതിരെ കണ്ണൂർ വിജിലൻസ് കോടതി 2011മാർച്ചിൽ രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണയാണ് ഓൺലൈനായി നടന്നത്.
ബിനു മഹേഷ് ഇപ്പോൾ സൗദി അറേബ്യയിലാണ് ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. നാട്ടിലെത്തി കോടതിയിൽ ഹാജരാക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ കേസ് കേസു നീണ്ടുപോകുന്നതിനെ തുടർന്ന് നൽകിയ അപേക്ഷയിൽ ഓൺലൈൻ വിചാരണയ്ക്ക് വിജിലൻസ് ജഡ്ജി കെ രാധാകൃഷ്ണൻ സൗകര്യമൊരുക്കുകയും ചെയ്തു. എംബസിയിലെ സെക്കന്റ് സെക്രട്ടറി ശരത് കുമാർ നായ്ക്കിന്റെ സാനിധ്യത്തിലാണ് പരാതിക്കാരൻ വിചാണയിൽ പങ്കെടുത്തത്. വീഡിയോ കോൺഫറൻസിങ് വഴിയുള്ള വിചാരണയ്ക്ക് സൈബർ സഹായവും ലഭിച്ചിരുന്നു.
Complainant online @ Riyadh; Separate trial for four hours at Thalassery Vigilance Court