(www.thalasserynews.in)കോഴിക്കോട് ഡിസിസി പ്രസിഡന്റിനെതിരെ ഉള്ളിയേരിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. അഡ്വക്കേറ്റ് കെ പ്രവീൺകുമാറിനെതിരെയാണ് ഉള്ളിയേരിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പ്രവർത്തകരെ പുറത്താക്കി ഗിന്നസ് റെക്കോർഡ് നേടാൻ ശ്രമിക്കുന്നുവെന്നാണ് വിമർശനം.
പാർട്ടിയിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാതെ പക്ഷപാതപരമായി പെരുമാറുന്നുവെന്നും പോസ്റ്ററിൽ ആരോപണമുണ്ട്. അധികാര ദുർവിനിയോഗം നടത്തി പാർട്ടിയെ നശിപ്പിച്ചു, ഐസിയുവിൽ ആയ പാർട്ടിയെ വെന്റിലേറ്ററിലാക്കി, കൗരവസേനയെ വളർത്തി ജയിക്കാമെന്ന് വ്യാമോഹിക്കേണ്ട എന്നിങ്ങനെ രൂക്ഷമായ പരാമർശങ്ങൾ പേസ്റ്ററിലുണ്ട്.
പ്രവീൺ കുമാർ എവിടെ മത്സരിച്ചാലും തോൽപ്പിക്കുമെന്നും പോസ്റ്ററിൽ വെല്ലുവിളിച്ചിട്ടുണ്ട്. ഉള്ളിയേരി പഞ്ചായത്ത് പ്രസിഡന്റിൻ്റെ അഴിമതിക്കും ധിക്കാരത്തിനും കുടപിടിക്കുന്നുവെന്നും പോസ്റ്ററുകളിലെ വിമശനങ്ങളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഹരിദാസിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Posters against Kozhikode DCC President: 'I will defeat you wherever I contest'