(www.thalasserynews.in)സി.പി.എം നേതാക്കളുടെ പങ്ക് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതെന്ന് പെരിയ ഇരട്ടക്കൊലക്കേസിന്റെ വിധിയിൽ പ്രതികരിച്ച് കെ.കെ.രമ എം.എൽ.എ.
എത്ര ശിക്ഷ ലഭിച്ചാലാണ് സി.പി.എം നേതാക്കൾ കൊലവാൾ താഴെ വെക്കാൻ തയ്യാറാവുക എന്നും അവർ ചോദിച്ചു. ടി.പി വിധത്തിനുശേഷം പാർട്ടി നേതാക്കൾ വീണ്ടും കൊലപാതകത്തിനിറങ്ങിയെന്നും രമ ചൂണ്ടിക്കാട്ടി.
സി.ബി.ഐ കോടതി വിധി സി.പി.എമ്മിന്റെ മസ്തിഷ്‌കത്തിന് ഏറ്റ അടിയാണെന്ന് കെ.കെ. രമ വിധി കുറ്റക്കാരെ വിധിച്ച ദിവസം പ്രതികരിച്ചിരുന്നു.
പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ട വലിയ ഗൂഢാലോചനയാണ് നടന്നത്. അതിനാലാണ് സി.ബി.ഐ അന്വേഷണത്തെ പാര്‍ട്ടി എതിര്‍ത്തതെന്നും കെ.കെ. രമ പ്രസ്താവിച്ചിരുന്നു.
Periya murder case verdict a blow to the CPM's mind; K.K. Rama MLA asks how much punishment should be given to leaders to put down the sword of murder