(www.thalasserynres.in)ഒന്നാം പിണറായി സർക്കാരിന്റെ വാഗ്‌ദാനമായിരുന്നു അഞ്ചു വർഷം പൂർത്തിയാകുമ്പോൾ ക്ഷേമ പെൻഷൻ ചുരുങ്ങിയ തുക 2500 ആക്കും എന്നുള്ളത് എന്നാൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റായിട്ടും

ആ കാര്യത്തിൽ യാതൊരു തീരുമാനവുമായിട്ടില്ല എന്ന് മാത്രമല്ല കുടിശ്ശികയായിട്ടുള്ള പെൻഷൻ എപ്പോൾ കൊടുക്കുമെന്നതിനെ കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുമില്ല.
സംസ്ഥാനത്തെ പ്രധാന തൊഴിലാളി ക്ഷേമനിധി പദ്ധതികളിൽ ഒന്നായ നിർമ്മാണ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ കഴിഞ്ഞ പതിനാറു മാസമായി പെൻഷൻ കുടിശ്ശികയായിരിക്കയാണ് ആ തുക എപ്പോൾ കൊടുക്കും എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ് , വയോധികരായ പല തൊഴിലാളികളും ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്ന് വാങ്ങുന്നതിനു പോലും കഷ്ടപ്പെടുന്നത് കണ്ടില്ല എന്ന് നടിക്കുന്ന സർക്കാർ തൊഴിലാളികളോട് കാണിക്കുന്ന വഞ്ചന അവസാനിപ്പിക്കണം എന്നും യോഗം അഭിപ്രായപ്പെട്ടു.സംസ്ഥാന ഉപ അദ്ധ്യക്ഷൻ മമ്പറം ദിവാകരൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭാരവാഹികളായ പി കെ എം ബഷീർ, സുധാകരൻ പ്ലാക്കാട്ട്,സാജു സെബാസ്റ്റ്യാൻ , ആമിന ആലുങ്ങൽ, ദിനേശ് ബാബു. എം , പി.കെ. ഇബ്രാഹീം,
സൗഭാഗ്യവതി കെ എച്ച് ദാമോദരൻപറമ്പത്ത്,എം. രാമചന്ദ്രൻ , പി.കെ. വി. ജോസ്, അരുൺ പി . ഹംസ ഓങ്ങല്ലൂർ എന്നിവർ പ്രസംഗിച്ചു
The All Kerala Artisans and Skilled Workers Union State Committee says the state budget is completely disappointing.