
(www.thalasserynews.in)കേരള ട്രെയിനുകളിൽ വിഷു ബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലായി. വിഷു ഏപ്രിൽ 14ന് ആണെങ്കിലും ടിക്കറ്റുകൾ ഇപ്പോൾ തന്നെ വെയ്റ്റിംഗ് ലിസ്റ്റിലാണ്.
ഏപ്രിൽ 11, 12, 13 ദിവസങ്ങളിലാണ് തിരക്ക് കൂടുതൽ. കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി, മൈസൂരു–തിരുവനന്തപുരം നോർത്ത്, യശ്വന്തപുര–കണ്ണൂർ (സേലം വഴി) എക്സ്പ്രസ് ട്രെയിനുകളിലെ ടിക്കറ്റുകളാണ് ആദ്യം തീർന്നത്.
ഈസ്റ്ററിനുള്ള ബുക്കിങ് നാളെ ആരംഭിക്കും. ഈസ്റ്റർ ഏപ്രിൽ 20ന് ആണെങ്കിലും 16–18 വരെയുള്ള ദിവസങ്ങളിൽ നല്ല തിരക്കുണ്ടാകും. വിഷു, ഈസ്റ്ററിന് മുന്നോടിയായി സ്വകാര്യ ബസുകളുടെ ബുക്കിങ്ങും ആരംഭിച്ചു.
ചുരുക്കം ഏജൻസികളാണ് ബുക്കിങ് ആരംഭിച്ചത്. കേരള, കർണാടക ആർടിസി ബസുകളിൽ മാർച്ച് രണ്ടാംവാരത്തോടെ മാത്രമേ ബുക്കിങ് ആരംഭിക്കുകയുള്ളു.
It will be difficult to reach home for Vishu; No train ticket, on the waitlist as soon as booking started