അയല്‍വാസികളുടെ വീട്ടില്‍നിന്ന് 9.5 പവന്‍ സ്വര്‍ണം കവര്‍ന്നു; അമ്മയും മകനും അറസ്റ്റില്‍

അയല്‍വാസികളുടെ വീട്ടില്‍നിന്ന് 9.5 പവന്‍ സ്വര്‍ണം കവര്‍ന്നു; അമ്മയും മകനും അറസ്റ്റില്‍
Feb 14, 2025 03:56 PM | By Rajina Sandeep

(www.thalasserynews.in)കടമാക്കുടിയില്‍ അയല്‍വാസികളുടെ വീട്ടില്‍നിന്ന് സ്വര്‍ണം കവര്‍ന്ന അമ്മയും മകനും അറസ്റ്റില്‍. തമിഴ്നാട് സ്വദേശികളും ഇടുക്കിയില്‍ വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ചു വരുന്നതുമായ മുരുകേശ്വരി രമേശ് , മകന്‍ ശരണ്‍കുമാര്‍ എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.

അയല്‍വീട്ടില്‍ താമസിച്ചിരുന്നവര്‍ ആശുപത്രി ആവശ്യത്തിനായി വീടുവിട്ടുനിന്ന സമയത്താണ് ഇവര്‍ 9.5 പവന്‍ സ്വര്‍ണം മോഷ്ടിച്ചത്. മുരുകേശ്വരിയും ശരണും വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ അടുത്തുള്ള വീട്ടുകാര്‍ ജനുവരി 23-ന് ആശുപത്രി ആവശ്യത്തിനായി പുറത്തു പോയിരുന്നു.

ഫെബ്രുവരി രണ്ടിന് തിരിച്ചു വന്നപ്പോഴാണ് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 9.5 പവന്‍ സ്വര്‍ണം മോഷണം പോയ കാര്യം മനസിലാക്കുന്നത്. തുടര്‍ന്ന് കട്ടപ്പന പോലീസില്‍ പരാതി നല്‍കി.

പോലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടുകാര്‍ പുറത്തുപോവുമ്പോള്‍ താക്കോല്‍ ഒളിപ്പിച്ചു വെക്കുന്നത് മനസിലാക്കിയ പ്രതികള്‍ സ്വര്‍ണം കൈക്കലാക്കുകയായിരുന്നു എന്ന് കണ്ടെത്തി. മോഷ്ടിച്ച സ്വര്‍ണം നെടുങ്കണ്ടത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ച് പ്രതികള്‍ നാലു ലക്ഷം രൂപ വാങ്ങിയതായി തെളിഞ്ഞു.

പ്രതികളെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി

Mother and son arrested for stealing 9.5 pounds of gold from neighbors' house

Next TV

Related Stories
മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതർക്കുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി ഇന്ന് തറക്കല്ലിടും

Mar 27, 2025 11:24 AM

മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതർക്കുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി ഇന്ന് തറക്കല്ലിടും

മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതർക്കുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി ഇന്ന്...

Read More >>
കലാഭവൻ മണിയുടെ സഹോദരി അമ്മിണി അന്തരിച്ചു

Mar 27, 2025 10:36 AM

കലാഭവൻ മണിയുടെ സഹോദരി അമ്മിണി അന്തരിച്ചു

കലാഭവൻ മണിയുടെ സഹോദരി അമ്മിണി...

Read More >>
 പേരാമ്പ്രയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Mar 27, 2025 10:30 AM

പേരാമ്പ്രയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

പേരാമ്പ്രയില്‍ എംഡിഎംഎയുമായി യുവാവ്...

Read More >>
തലശ്ശേരിയിൽ  ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു ; മരിച്ചത് അഞ്ചരക്കണ്ടി സ്വദേശിനി

Mar 26, 2025 10:26 PM

തലശ്ശേരിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു ; മരിച്ചത് അഞ്ചരക്കണ്ടി സ്വദേശിനി

തലശ്ശേരിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു ; മരിച്ചത് അഞ്ചരക്കണ്ടി...

Read More >>
കരുവന്നൂർ കേസ്; കെ രാധാകൃഷ്ണന് സാവകാശം അനുവദിച്ച് ഇ ഡി

Mar 26, 2025 07:00 PM

കരുവന്നൂർ കേസ്; കെ രാധാകൃഷ്ണന് സാവകാശം അനുവദിച്ച് ഇ ഡി

കരുവന്നൂർ കേസ്; കെ രാധാകൃഷ്ണന് സാവകാശം അനുവദിച്ച് ഇ...

Read More >>
നെയ്യമൃത് കൂട്ടായ്മയും,  കുടുംബ സംഗമവും ഞായറാഴ്ച  തൂണേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രാങ്കണത്തിൽ

Mar 26, 2025 05:33 PM

നെയ്യമൃത് കൂട്ടായ്മയും, കുടുംബ സംഗമവും ഞായറാഴ്ച തൂണേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രാങ്കണത്തിൽ

നെയ്യമൃത് കൂട്ടായ്മയും, കുടുംബ സംഗമവും ഞായറാഴ്ച തൂണേരി ശ്രീ വേട്ടക്കൊരുമകൻ...

Read More >>
Top Stories

News Roundup

Entertainment News