പഴയങ്ങാടി: ഉറക്കത്തിനിടയില്‍ മൂക്കില്‍ നിന്ന് രക്തം വന്ന് ആശുപത്രിയിലെത്തിച്ച ഒരുമാസം പ്രായമായ കുട്ടി മരിച്ചു.മുട്ടം മാവിന്‍കീഴില്‍ ഹൗസിലെ എം.ജുനൈദിന്റെയും കെ.വി.ആദിലയുടെയും ദുവ ഇസിലെന്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.

ഇന്ന് രാവിലെ 4.30 ന് മാട്ടൂല്‍ സൗത്ത് ബിരിയാണി റോഡിലെ ഉമ്മയുടെ വീട്ടില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ മൂക്കില്‍ നിന്ന് രക്തംവന്ന് അബോധാവസ്ഥയില്‍ കണ്ട് മാട്ടൂല്‍ സി.എച്ച്.സിയിലും പിന്നീട് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടു.പഴയങ്ങാടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
One-month-old baby dies after nosebleed while sleeping