തലശ്ശേരി:(www.thalasserynews.in) മാഹിയിൽ വീണ്ടുംനിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. നിരോധിത പുകയില ഉൽപന്നങ്ങളുമാ മാഹി ചെറുകല്ലായി സ്വദേശി ശശിയെ മാഹി സർക്കിൾ ഇൻസ്പെക്ടറുടെ ആർ ഷൺമുഖത്തിൻ്റെ നേതൃത്വത്തിലുള്ള ക്രൈം സ്വകാഡ് അംഗംങ്ങൾ മാഹി പോലിസ് സ്റ്റേഷൻ എസ് എച്ച് ഒ കെ സി അജയകുമാർ, എസ് ഐമാരായ കിഷോർ കുമാർ, സുനിൽ കുമാർ, സതീശ, മഹേഷ് വി ,എ എസ് ഐ ശ്രീജേഷ് സി വി , ഹെഡ് കോൺസ്റ്റബിൾ രോഷിത്ത് പാറമേൽ തുടങ്ങിയവർ പ്രതിയെ മാഹിയിൽ വെച്ച് അറസ്റ്റ് ചെയ്തു .

മാഹി പോലീസ് സുപ്രണ്ട് ജി ശരണവണൻ്റെ പ്രത്യേക നിർദ്ദേ പ്രകാരം നടത്തി വരുന്ന വാഹന പരിശോധനയ്ക്ക് ഇടയിലാണ് പ്രതിയായ ശശി അറസ്റ്റിലായത് .ടിയാനിൽ നിന്നും ഹാൻസ് 10 ബണ്ടിൽ പാക്കറ്റ് കണ്ട് എടുത്തു. നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിൽക്കുന്നവരുടെ പേരിൽ തക്ക നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. മാഹി മേഖലയിൽ വാഹന പരിശേധന ശക്തമാകും എന്നും മാഹി എസ് പി അറിയിച്ചു.
Banned tobacco products seized again in Mahe