
കണ്ണൂർ : പ്രതിവർഷം 20 ലക്ഷത്തിന് താഴെ യാത്രക്കാരെ സ്വീകരിച്ച കണ്ണൂർ വിമാനത്താവളത്തെ പുതിയൊരു അംഗീകാരം തേടിയെത്തി. എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണലിൻ്റെ 2024-ലെ എയർപോർട്ട് ക്വാളിറ്റി സർവേയിൽ മികച്ച വിമാനത്താവളത്തിൽ കണ്ണൂരും ഇടം പിടിച്ചു.
വിമാനത്താവളത്തിലെ ആഗമനം, ചെക് ഇൻ സൗകര്യങ്ങൾ, സുരക്ഷാ പരിശോധന, ഇമിഗ്രേഷൻ, മറ്റു സൗകര്യങ്ങൾ തുടങ്ങി 32 ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് സർവേ നടത്തുന്നത്. എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണലിൻ്റെ പോർട്ടൽ വഴി യാത്രക്കാരിൽ നിന്നുള്ള പ്രതികരണങ്ങൾകൂടി പരിഗണിച്ചതോടെ മികച്ച വിമാനത്താവളത്തിൻ്റെ പട്ടികയിൽ കണ്ണുരും എത്തി.
വിമാനത്താവള നിർമ്മാണത്തിൻ്റെയും ഉദ്ഘാടനത്തിൻ്റെയും പേരിൽ ഇന്നും തർക്കങ്ങളുണ്ടെങ്കിലും 2018 ഡിസംബര്‍ 9നാണ് വിമാനത്താവളം നാടിന് സമർപ്പിച്ചത്. ഉദ്ഘാടനം ചെയ്ത് 10 മാസം കൊണ്ട് 10 ലക്ഷം യാത്രക്കാര്‍ മട്ടന്നൂരിലെ മൂര്‍ഖന്‍ പറമ്പിലെ കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്ത് ചരിത്രം കുറിച്ചു. പ്രവര്‍ത്തനം ആരംഭിച്ച് 9 മാസം കൊണ്ട് പ്രതിദിനം 50 വീതം സര്‍വീസ് ടേക്ക് ഓഫും ലാന്‍ഡിങ്ങും ഒരു വര്‍ഷം പിന്നിടുന്നതിന് മുന്‍പ് ആഴ്ചയില്‍ 65 രാജ്യാന്തര സര്‍വീസ് എന്ന നേട്ടവും കൈവരിച്ചു.
Kannur also makes it to the list of best airports