മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിലെ ഉല്ലാസ് നദിയിൽ കുളിക്കാനിറങ്ങിയ നാല് കുട്ടികൾക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ്, രഹതോളി ഗ്രാമത്തിനടുത്തുള്ള പോദ്ദാർ കോംപ്ലക്സിൽ നിന്നുള്ള കുട്ടികൾ ഹോളി ആഘോഷത്തിന് ശേഷം കുളിക്കാനായി നദിതടത്തിലേക്ക് എത്തിയത്.
നീന്തുന്നതിനിടെ, അവരിൽ ഒരാൾ മുങ്ങി പോവുകയും ഇയാളെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിൽ, കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾ വെള്ളത്തിൽ ചാടുകയുമായിരുന്നു.
പക്ഷേ നിർഭാഗ്യവശാൽ, നാലുപേരും വെള്ളത്തിൽ മുങ്ങിപ്പോയി. ബദ്‌ലാപൂർ അഗ്നിശമന സേന നദിയിൽ തിരച്ചിൽ നടത്തുകയും പിന്നീട് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്യുകയായിരുന്നു. മരിച്ച എല്ലാവരും പത്താം ക്ലാസ് വിദ്യാർഥികളാണ്.
Four class 10th students drown after taking bath in river after Holi celebrations