മലപ്പുറം:(www.thalasserynews.in) തൃക്കലങ്ങോട് മരത്താണിയിൽ ബൈക്ക് മറിഞ്ഞ് വ്ലോഗര്‍ മരിച്ചു. വഴിക്കടവ് ആലപ്പൊയിൽ ചോയത്തല ഹംസയുടെ മകൻ ജുനൈദ് (32) ആണ് മരിച്ചത്. ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെ ശ്രദ്ധേയനാണ്.

വെള്ളിയാഴ്ച വൈകിട്ടാണ് അപകടം നടന്നത് . മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. റോഡരികിൽ രക്തം വാർന്ന് കിടക്കുന്നതാണ് ബസ് യാത്രക്കാർ കണ്ടത്.
വഴിക്കടവിൽ നിന്നും മഞ്ചേരി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. മാതാവ്: സൈറാബാനു, മകൻ: മുഹമ്മദ് റെജൽ.
Social media star Junaid dies in car accident