(www.thalasserynews.in)ആന്തൂർ നഗരസഭ തളിയിൽ എ എൽ പി സ്കൂൾ പരിസരത്ത് ഹരിത സേനാoഗങ്ങൾ പ്ലാസ്റ്റിക്ക് വെയ്സറ്റുകൾ ശേഖരിക്കാനായി വീടുകൾ കയറി ഇറങ്ങിയിരുന്നു. ഹരിത കർമ്മസേന അംഗങ്ങൾ ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് സന്ധ്യയോടെ വീട്ടിൽ എത്തി.

ഹരിത സേനയുടെ പ്രസിഡണ്ട് ടി.വി. മഞ്ചുഷക്ക് ഒരു ഫോൺ വിളി വരുന്നു. ഫോൺ വിളിക്കുന്നത് ഇവർ നേരത്തെ വീട്ടിൽ സന്ദർശിച്ച വി.കെ.രഞ്ചിനി ആയിരുന്നു. മഞ്ചുഷേ നിന്റെ മാല വല്ലതും നഷ്ടപ്പെട്ടിട്ടുണ്ടോ?അപ്പോൾ മാത്രമാണ് കഴുത്തിൽ തന്റെ 2 പവൻ മാല ഇല്ലാ എന്നത് അവർ മനസ്സിലാക്കുന്നത്.
ഹരിത സേന അംഗങ്ങളും ചെയർമാൻ പി.മുകുന്ദൻ ,സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗങ്ങളായ കെ.വി. പ്രേമരാജൻ മാസ്റ്റർ,കെ പി . ഉണ്ണികൃഷ്ണൻ മാസ്റ്റർഎന്നിവരും മാല ഏറ്റുവാങ്ങാൻരഞ്ചിനിയുടെ വീട്ടിൽ എത്തി.ചെയർമാൻ മാല രഞ്ചിനിയിൽ നിന്നും ഏറ്റ് വാങ്ങി മഞ്ചുഷയെ ഏൽപ്പിച്ചു
Housewife sets an example by returning two fallen pawn necklaces to a Green Karma Sena member