(www.thalasserynews.in)തലശേരിയിൽ ക്ഷേത്രോത്സവത്തിനിടെ വീണ്ടും രാഷ്ട്രീയക്കളി. കതിരൂർ പുല്യോട് ശ്രീകുറുമ്പ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് രാഷ്ട്രീയ പ്രചാരണവുമായി സിപിഎമ്മും ആർഎസ്എസും രംഗത്തെത്തിയത്.

രാഷ്ട്രീയ ചിന്ഹങ്ങളുമായി ഇരുവിഭാഗവും കലശം വരവ് നടത്തി. സമൂഹ മാധ്യമങ്ങളിലും ഇരുവിഭാഗങ്ങളുടെയും പ്രകോപനമുണ്ടായി.
ചെഗുവേരയുടെ ചിത്രം പതിച്ച കൊടിയും വിപ്ലവ ഗാനവും മുദ്രാവാക്യവും മുഴക്കിയായിരുന്നു സിപിഎമ്മിന്റെ ആഘോഷം. താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടന്ന കലശം വരവിലാണ് സംഭവം.
ബിജെപി പ്രവര്‍ത്തകരും കാവിക്കൊടിയുമായി താലപ്പൊലിയില്‍ പങ്കെടുത്തു. നേരത്തെ കണ്ണൂരിലെ പാട്യം നഗറിലെ കലശത്തില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതും വിവാദമായിരുന്നു.
മുഴപ്പിലങ്ങാട് കഴിഞ്ഞ ദിവസം കലശം വരവിനിടെ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സംഭവത്തിൽ നൂറോളം പ്രവർത്തകർക്കെതിരെ എടക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
Political games again during temple festival in Thalassery, Che Guevara and saffron flag during Kalashamvara; headache for devotees and police