
വയലളം റീഡേർസ് സെൻ്ററിൻ്റെ നേതൃത്വത്തിൽ പുറത്തിറക്കിയ ഞാറ്റ്വേല ശ്രീധരൻ്റെ ആത്മകഥ ഓർമ്മകളുടെ തിറയാട്ടം രണ്ടാം പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു എം വി ജയരാജൻ.
കേരള പോലീസു എക്സൈസും ഡീ ഹണ്ട്, യോദ്ധാവ് തുടങ്ങിയ ഒട്ടേറെ പദ്ധതികളിലൂടെ ലഹരി ഉപയോഗിക്കുന്ന വരെയും വിൽപന നടത്തുന്ന വരെയും കണ്ടെത്തുന്നതിന് സ്തുത്യർഹമായ നിലപാടാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ മൂന്ന് ആഴ്ച കൊണ്ട് 5600 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ലഹരി കേസുകൾ ചാർജ് ചെയ്യുന്നത് കേരളത്തിലാണെന്ന് നാം തിരിച്ചറിയണം
98 ശതമാനം ശിക്ഷാ നിരക്കുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്നും, ഇതുകൊണ്ട് മാത്രം ലഹരിയെ പിടിച്ചുനിർത്താൻ കഴിയില്ലെന്നും ലഹരിക്കെതിരെ ജനങ്ങൾ ഉണരണമെന്നും എം വി ജയരാജൻ പറഞ്ഞു.
(www.thalasserynews.in)ദീർഘകാലത്തെ സർക്കാർ ഓഫീസ് ജീവിതംഉദ്യോഗസ്ഥരെ മുരടിച്ച മനസ്സുകളുടെ ഉടമകളാക്കി മാറ്റും. ബ്യൂറോക്രാറ്റുകൾ അങ്ങനയാണ്.
പാവപ്പെട്ടവൻ്റെ പ്രശ്നങ്ങളെ തിരിച്ചറിയുന്ന ഉദ്യോഗസ്ഥന് മാത്രമെ വിരമിച്ച് കഴിഞ്ഞാലുംപാവങ്ങളോടും, ജനങ്ങളോടും, നാടിനോടും ഒപ്പം നിൽക്കാൻ സാധിക്കുകയുള്ളൂ.
ഞാറ്റ്വേല ശ്രീധരൻ്റെ ജീവിതവും, പുസ്തകവും അത്തരത്തിലുള്ളതാണെന്നും എം വി പറഞ്ഞു.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരി അധ്യക്ഷത വഹിച്ചു.പ്രഫ. എൻ. യതീന്ദ്രൻ ആദ്യ പ്രതി ഏറ്റുവാങ്ങി. ചെറുകഥാ കൃത്ത് കെ. ടി. ബാബുരാജ് പുസ്തക പരിചയം നടത്തി. ഡോ. കുമാരൻ വയലേരി മുഖ്യാതിഥി ആയിരുന്നു. നഗര സഭ അംഗങ്ങളായ ബേബി സുജാത, എം. എ. സുധീഷ്, ഇഎംഎസ് വായനശാല സെക്രട്ടറി പി. പ്രമോദ്, അഞ്ജുഷ, റീഡേഴ്‌സ് സെന്റർ പ്രസിഡന്റ് കെ. സുരേഷ് മാസ്റ്റർ,എ. കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു
CPM Kannur District Secretary MV Jayarajan said that politicizing drug cases is not at all a shame; the second edition of Njatvela Sreedharan's Memories of Thirayattam, published by Vayalalam Readers Center, was released.