തലശ്ശേരി :(www.thalasserynews.in)യുവാക്കളിലും വിദ്യാർത്ഥികളിലും വർദ്ധിച്ചു വരുന്ന സാമൂഹിക വിപത്തായി ലഹരി പടർന്നു പിടിച്ചിട്ടും ഇടതു സർക്കാർ കാണിക്കുന്ന നിസ്സംഗതക്കും ലഹരിമാഫിയ സംഘത്തിനുമെതിരെ നൈറ്റ് അലേർട്ട് സംഘടിപ്പിച്ചു. തലശ്ശേരി നിയോജക മണ്ഡലം യൂത്ത് ലീഗ് -എം എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ റാലി.

ചാലിൽ നിന്നും ആരംഭിച്ച നൈറ്റ് അലേർട്ട് ഷാഫി പറമ്പിൽ എം പി തീപന്തം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് റഷീദ് തലായി ക്കും എം എസ് എഫ് ജനറൽ സെക്രട്ടറി സഫ് വാനും തീപന്തം കൈമാറിക്കൊണ്ട് നൈറ്റ് അലേർട്ടിന് തുടക്കം കുറിച്ചു. തുടർന്ന് നഗരം ചുറ്റി റാലി രാത്രി 11 മണിയോടെ കടൽ പാലത്ത് സമാപിച്ചു. ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.സി നസീർ ഉദ്ഘാടനം ചെയ്തു. റഷീദ് തലായി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.എ ലത്തീഫ്, അഡ്വ.പി.വിസൈനുദ്ധീൻ , ഷാനിദ് മേക്കുന്ന്,തഫ് ലിം മണിയാട്ട്, തസ്ലീം ചേറ്റംകുന്ന്, ഷഹബാസ് കായ്യത്ത്, കെ.സി അഹമ്മദ്, ബഷീർ ചെറിയാണ്ടി, സഫ് വാൻ മേക്കുന്ന്, റഷീദ് കരിയാടൻ, എൻ മൂസ, Exactly അൻവർ , കുഞ്ഞിമൂസ, ഹനീഫ PK തുടങ്ങിയവർ സംസാരിച്ചു. കെ.പി അൻസാരി, അഫ്സൽ മട്ടാമ്പ്രം , ഷാജിർ പൊന്ന്യം, ഖാലിദ് കൈവട്ടം, തഷ് രിഫ് ഉസ്സൻ മൊട്ട, ജംഷീർ മഹമൂദ, സിറാജുദ്ധീൻ PTH , ഷാഹിദ്, ഷഫീർതിരുവങ്ങലത്ത്, റമീസ് നരസിംഹ, ഏ.കെ. സഖറിയ,ടി.കെ ജമാൽ , തുടങ്ങിയവർ റാലിക്ക് നേതൃത്വം നല്കി. അഡ്വ.മുഹമ്മദ് സാഹിദ് സ്വാഗതവും,ഫൈസൽ പുനത്തിൽ നന്ദിയും പറഞ്ഞു
Youth League and MSF hold youth and student rally against drug abuse in Thalassery