തലശ്ശേരി :(www.thalasserynews.in0പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, മലബാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന എൽഎസ് പ്രഭുവിന്റെ 81-ാം ചരമവാർഷിക ദിനാചരണം, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ ആചരിച്ചു.

എൽ എസ് പ്രഭു മന്ദിരത്തിൽ ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും നടന്നു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.
ഉച്ചുമ്മൽ ശശി, പത്മജ രഘുനാഥ്, ഇ.വി ജയകൃഷ്ണൻ , പി.വി.രാധാകൃഷ്ണൻ , എ.ഷർമിള, എം.പി.സുധീർ ബാ ബു, പി.സുകുമാരൻ ,ജെതീന്ദ്രൻ കുന്നോത്ത്, ഒ. ഹരിദാസ് , അഡ്വ: കെ.സി.രഘുനാഥ് സംസാരിച്ചു.
കെ.രമേശ്, എ.വി.രാമദാസ് , സി. വിചിത്രൻ ,കെ.ഷുഹൈബ്,കെ.കെ.രാമചന്ദ്രൻ , പി.അനിൽ കുമാർ നേതൃത്വംനൽകി.
LS Prabhu's 81st death anniversary observed