---
title: "ഉളിക്കലിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി രണ്ടുപേർക്ക് പരിക്ക്"
english_title: "Two injured as car loses control in Ulikkal, crashes into shop"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/278927/two-injured-as-car-loses-control-in-ulikkal-crashes-into-shop"
published_at: "2025-03-25T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e275d9d0b77_vaaaaaaaaa.jpg"
keywords: []
---

# ഉളിക്കലിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** ഉളിക്കൽ : ഉളിക്കൽ ടൗണിൽ നിയന്ത്രണം വിട്ട ഓമ്നി വാൻ പച്ചക്കറി , ലോട്ടറി കടയിലേക്ക് പാഞ്ഞുകയറി രണ്ടുപേർക്ക് പരിക്കേറ്റു . ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം .ഇരിട്ടി ഭാഗത്തുനിന്നും വന്ന ഓമ്നി വാൻ നിയന്ത്രണം നഷ്ടപ്പെട്ട് കടയിലേക്ക് ഇടിച്ചു കയറുക ആയിരുന്നു .

## Article Content

ഉളിക്കൽ : ഉളിക്കൽ ടൗണിൽ നിയന്ത്രണം വിട്ട ഓമ്നി വാൻ പച്ചക്കറി , ലോട്ടറി കടയിലേക്ക് പാഞ്ഞുകയറി രണ്ടുപേർക്ക് പരിക്കേറ്റു . ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം .ഇരിട്ടി ഭാഗത്തുനിന്നും വന്ന ഓമ്നി വാൻ നിയന്ത്രണം നഷ്ടപ്പെട്ട് കടയിലേക്ക് ഇടിച്ചു കയറുക ആയിരുന്നു .

സംഭവ സ്ഥലത്തുണ്ടായിരുന്ന ഹോട്ടൽ ജീവനക്കാരൻ അന്യ സംസ്ഥാന തൊഴിലാളിക്കും, പോസ്റ്റോഫീസ് ജീവനക്കാരനും പരിക്കേറ്റു . വാഹനം ഇടിച്ചുകയറിയ കടക്ക് സമീപം നിന്നവർക്കാണ് പരിക്കേറ്റത് .പരിക്കേറ്റ രണ്ടുപേരെയും ഉളിക്കല്ലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . അപകടത്തിൽ വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/278927/two-injured-as-car-loses-control-in-ulikkal-crashes-into-shop)