(www.thalasserynews.in)പേരാമ്പ്രയില്‍ എംഡിഎംഎയുമായി യുവാവ് പൊലീസിന്റെ പിടിയില്‍. പേരാമ്പ്ര ലാസ്റ്റ് കല്ലോട് കുരുടിയത്ത് വീട്ടില്‍ മുഹമ്മദ് ലാല്‍ (35) ആണ് പേരാമ്പ്ര പോലീസിന്റെ പിടിയിലായത്.

കല്ലോട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തിവന്നിരുന്ന ഇയാളില്‍ നിന്ന് 1 ഗ്രാമോളം എംഡിഎംഎ ആണ് പൊലീസ് കണ്ടെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ നാര്‍കോട്ടിക് സ്‌ക്വാഡും പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്‌ക്വാഡും പേരാമ്പ്ര എസ്‌ഐ പി ഷമീറിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേര്‍ന്നാണ് പ്രതിയെ എംഡിഎംഎ സഹിതം പിടികൂടിയത്.
Youth arrested with MDMA in Perambra