ഇരിട്ടി : (www.thalasserynews.in)കേളകം ,ആറളം ഫാം മേഖലയിൽ നിന്നും നാല് രാജവെമ്പാലകളെ വനം വകുപ്പ് താത്കാലിക ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടും വനപാലകരും ചേർന്ന് പിടികൂടി . അടയ്ക്കാത്തോട് മുട്ടുമാറ്റിയിലെ ചേനാട്ട് മാത്യു , കരിയംകാപ്പിലെ റോജി , ആറളം ഫാം ബ്ലോക്ക് 11 ലെ ഓമനമുക്ക് ഭാഗത്തെ മീനാക്ഷി ശശി , ബ്ലോക്ക് 13 ലെ അയ്യ എന്നിവരുടെ വീടുകളിൽ നിന്നും കൃഷിയിടത്തിൽ നിന്നുമായി നാല് രാജവെമ്പാലകളെ പിടിക്കൂടിയത് .

ഫൈസൽ ഇതുവരെ 87 രാജവെമ്പാല ഇനത്തിൽപെട്ട പാമ്പുകളെ പിടികൂടിയിട്ടുണ്ട്. ഒരു ദിവസം തന്നെ നാലെണ്ണത്തിനെ പിടികൂടുന്നത് ആദ്യമായിട്ടാണെന്നാണ് ഫൈസൽ പറയുന്നത് . വനം വകുപ്പിന്റെ താത്കാലിക ജീവനക്കാരനായ ഫൈസൽ രാവും പകലും വിത്യാസമില്ലാതെ ജനങ്ങളുടെ രക്ഷക്ക് എത്തുന്നത് സ്വന്തം പോക്കറ്റിൽ നിന്നും പണം മുടക്കിയാണ് . പിടികൂടിയ പാമ്പുകളെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു .
Four king cobras captured from Kelakam and Aralam farm areas