തലശേരി:(www.thalasserynews.in)കോർ ഓഫ് സിഗ്നൽസിൽ നിന്നും വിരമിച്ച വിമുക്ത ഭടന്മാരുടെ കൂട്ടായ്‌മയായ തലശ്ശേരി സിഗ്നലേസിൻ്റെ മുതിർന്ന വിമുക്ത ഭടന്മാരെ ആദരിക്കുന്ന സ്നേഹാദരം 2025 എന്ന പരിപാടിയുടെ ഭാഗമായി സിഗ്നൽമേൻ കെ.ടി ദാസനെ തോട്ടടയിലെ തൃപതി ഹോട്ടലിൽ നടന്ന ചടങ്ങിൽ ആദരിച്ചു.

എ. കരുണൻ പൂച്ചെണ്ട് നല്കിയും, രക്ഷാധികാരി സുരേന്ദ്രനാഥൻ ബാബു പൊന്നാട അണിയിച്ചും എം.ശശീന്ദ്രൻ ഉപഹാരം നൽകിയുമാണ് ദാസനെ ആദരിച്ചത്. എ.കെ. രാമകൃഷണൻ, ഒ.പി ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
Thalassery Signallers' love and respect for veterans continues; Signalman KT Dasan honored