(www.thalasserynews.in)കേരള സംസ്ഥാന എക്സൈസ് വകുപ്പ്, വിമുക്തി - ലഹരിവർജന മിഷൻ്റെയും നേതൃത്വത്തിൽ

ലഹരി വിരുദ്ധ വാക്കത്തോൺ സംഘടിപ്പിച്ചു. കൊടുവള്ളി മുതൽ തലശ്ശേരി കടൽപ്പാലം വരെയാണ് വാക്കത്തോൺ നടത്തിയത്.
നിയമ സഭ സ്പീക്കർ അഡ്വ.എ എൻ ഷംസീർ ഫ്ളാഗ് ഓഫ് ചെയ്തു. നമ്മുടെ മക്കൾ ലഹരിക്കടിമപെട്ടാൽ ദുരഭിമാനം വെടിഞ്ഞ് അധികൃതരെ അറിയിക്കുകയും അവരുടെ സഹായത്തോടെ മക്കളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ സാധിക്കണമെന്ന് സ്പീക്കർ പറഞ്ഞു.
ഉദ്യോഗസ്ഥർ കർശന നടപടികളി ലൂടെ ലഹരി വിപണന ശൃംഗല കണ്ടെത്തണമെന്നും സ്പീക്കർ നിർദ്ദേശിച്ചു. ലഹരി ഉപയോഗിക്കുന്നവരെ മാത്രം കണ്ടെത്തിയാൽ പോരെന്നും അദ്ദേഹം പറഞ്ഞു.
തലശ്ശേരി നഗരസഭ ചെയർ പേഴ്സൺ കെ.എം. ജമുന റാണി അധ്യക്ഷത വഹിച്ചു. തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണി ഐ. എ എസ്, തലശ്ശേരി എ എസ് പി പി.ബി.കിരൺ ഐ പി എസ്, റിട്ട ജോയിൻ്റ് എക്സൈസ് കമ്മീഷണർ കെ സുരേഷ്, കെ.ഷാജി,കെ. എ പ്രനിൽ കുമാർ, , എ പ്രദീപൻ ,ഡോ നദീം ആ ബൂട്ടി ഡോ. മിനി ബാലകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. കണ്ണൂർ വിമുക്തി മിഷൻ എ ഇ പി മാനേജർ പി. കെ സതീഷ് കുമാർ സ്വാഗതവും കൂത്തു പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ കെ വിജേഷ് നന്ദിയും പറഞ്ഞു.
കൊടു വള്ളി യിൽ നിന്നും ആരംഭിച്ച വാക്കത്തോൺ കടൽ പാലത്ത് അവസാനിച്ചു.ഫ്ലാഗ് ഓഫ് ചെയ്ത സ്പീക്കർ ഉൾപെടെയുള്ളവർ വാക്കത്തോണിൽ പങ്കാളികളായി
Speaker Adv. A. N. Shamseer said that if children become addicted to drugs, they should forget their shame and inform the authorities; Kannur district-level anti-drug talkathon was held in Thalassery.