തലശ്ശേരി:(www.thalasserynews.in) തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കയ്യിൽ നിന്ന് വെടി പൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. തലശേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊലീസുകാരൻ്റെ കയ്യിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. വെടിയേറ്റ് തറയിൽ നിന്ന് ചീള് തെറിച്ചാണ് വനിതാ ഉദ്യോഗസ്ഥക്ക് കാലിന് പരിക്കേറ്റത്.

കഴിഞ്ഞ ബുധനാഴ്ചയാണ് പൊലീസുകാരൻ്റെ കയ്യിൽ നിന്ന് വീഴ്ച ഉണ്ടായത്. സംഭവത്തിൽ തോക്ക് കൈകാര്യം ചെയ്ത സിപിഒ സുബിനെ സസ്പെൻ്റ് ചെയ്തു. പാറാവ് ഡ്യൂട്ടിയിലായിരുന്നു സിപിഒ. ഡ്യൂട്ടി മാറുന്നതിനിടയിലാണ് വെടി പൊട്ടിയത്. അതേസമയം, സുരക്ഷാ വീഴ്ചയെ മുൻനിർത്തിയാണ് പൊലീസുകാരന് സസ്പെൻഷൻ നൽകിയത്.
Major security lapse at Thalassery police station; Female officer injured as bullet explodes from policeman's hand while repairing gun