സ്വർണവില കണ്ണുതള്ളി ഉപഭോക്താക്കൾ..! ഇന്ന് പവന് കൂടിയത് 2160 രൂപ

സ്വർണവില കണ്ണുതള്ളി ഉപഭോക്താക്കൾ..!  ഇന്ന് പവന് കൂടിയത് 2160 രൂപ
Apr 10, 2025 12:40 PM | By Rajina Sandeep

(www.thalasserynews.in)ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 74,000 രൂപയ്ക്ക് മുകളിൽ നൽകണം. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ തീരുവ യുദ്ധം സ്വർണ്ണവില കുതിപ്പിന് കളമൊരുക്കി.

അന്താരാഷ്ട്ര സ്വർണ്ണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായി 100 ഡോളറിൽ അധികമാണ് വർദ്ധിച്ചത്. അന്താരാഷ്ട്ര സ്വർണ്ണവില 3126 ഡോളറും,രൂപയുടെ വിനിമയ നിരക്ക് 86.23 ലും ആണ്. സ്വർണ്ണവില വലിയതോതിൽ കുറയുമെന്ന് പ്രതീക്ഷയിൽ അഡ്വാൻസ് ബുക്കിംഗ് എടുത്ത് സ്വർണ വ്യാപാരികൾ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തി.

ഇന്നലെയും സ്വർണവിലയിൽ വര്ധനവുണ്ടായിരുന്നു. ഇന്നലെ 520 രൂപയാണ് വർധിച്ചത്. ഇതോടെ രണ്ട് ദിവസംകൊണ്ട് സ്വർണത്തിനു വർധിച്ചത് 2,680 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8560 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7050 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 105 രൂപയാണ്.

Consumers are shocked to see the price of gold..! Today, the price of gold increased by Rs. 2160

Next TV

Related Stories
സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ

Apr 18, 2025 10:33 AM

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് സ്വർണവില സർവകാല...

Read More >>
ആശാ സമരം 68ാം ദിവസം: ചര്‍ച്ചയ്ക്ക് പുതിയ സാഹചര്യമില്ലെന്ന് ആവർത്തിച്ച് സർക്കാര്‍

Apr 18, 2025 09:00 AM

ആശാ സമരം 68ാം ദിവസം: ചര്‍ച്ചയ്ക്ക് പുതിയ സാഹചര്യമില്ലെന്ന് ആവർത്തിച്ച് സർക്കാര്‍

ആശാ സമരം 68ാം ദിവസം: ചര്‍ച്ചയ്ക്ക് പുതിയ സാഹചര്യമില്ലെന്ന് ആവർത്തിച്ച്...

Read More >>
ഇന്ന് ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് അവധി

Apr 18, 2025 08:58 AM

ഇന്ന് ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് അവധി

ഇന്ന് ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകള്‍ക്ക്...

Read More >>
മട്ടന്നൂരിൽ  420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ

Apr 18, 2025 08:52 AM

മട്ടന്നൂരിൽ 420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ

മട്ടന്നൂരിൽ 420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി...

Read More >>
നവീൻ ബാബുവിന്റെ മരണം ;  സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹർജി സുപ്രീം കോടതി തള്ളി

Apr 17, 2025 05:44 PM

നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹർജി സുപ്രീം കോടതി തള്ളി

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹർജി സുപ്രീം കോടതി തള്ളി...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Apr 17, 2025 05:17 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ...

Read More >>
Top Stories

News Roundup