സിദ്ധാര്‍ത്ഥന്റെ മരണം ; പ്രതികളായ 19 വിദ്യാര്‍ത്ഥികളെ പുറത്താക്കി കേരള വെറ്ററിനറി സര്‍വകലാശാല

സിദ്ധാര്‍ത്ഥന്റെ മരണം ; പ്രതികളായ 19 വിദ്യാര്‍ത്ഥികളെ പുറത്താക്കി കേരള വെറ്ററിനറി സര്‍വകലാശാല
Apr 10, 2025 09:00 PM | By Rajina Sandeep

(www.thalasserynews.in)വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി. ഹൈക്കോടതിയിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിയെ കുറിച്ച് വെറ്ററിനറി സര്‍വകലാശാല അറിയിച്ചത്.

19 വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും സര്‍വകലാശാല കോടതിയെ അറിയിച്ചു. സിദ്ധാര്‍ത്ഥന്റെ അമ്മ എംആര്‍ ഷീബ നല്‍കിയ ഹര്‍ജിയിലാണ് മറുപടി. 19 പേര്‍ക്ക് മറ്റ് ക്യാമ്പസുകളില്‍ പ്രവേശനം നല്‍കിയത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.

2024 ഫെബ്രുവരി 18 നാണ് സിദ്ധാര്‍ത്ഥൻ ആത്മഹത്യ ചെയ്തത്. തൂങ്ങിമരണമെന്ന് വിധിയെഴുതിയ കേസ് പിന്നെ വഴിമാറിയത് ക്രൂര മർദ്ദനത്തിന്‍റെ വാര്‍ത്തയിലേക്കാണ്. സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥനെതിരെ നടന്നത്. കോളേജില്‍ സഹപാഠികളും സീനിയര്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ പരസ്യവിചാരണ ചെയ്തു. ഹോസ്റ്റൽ മുറി, ഡോർമെറ്ററി, നടുമുറ്റം, സമീപത്തെ കുന്ന് എന്നിവിടങ്ങളിൽ വെച്ചായിരുന്നു സിദ്ധാർത്ഥനെതിരെ ക്രൂര മർദ്ദനം നടന്നത്.  ദിവസങ്ങളോളം നീണ്ട ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഒടുവിലാണ് ഹോസ്റ്റലില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Siddharth's death; Kerala Veterinary University expels 19 accused students

Next TV

Related Stories
കണ്ണൂർ സർവകലാശാലയിൽ അധ്യാപകർ വാട്സാപ്പ് വഴി ചോദ്യപേപ്പർ ചോർത്തിയതായി കണ്ടെത്തൽ

Apr 18, 2025 06:45 PM

കണ്ണൂർ സർവകലാശാലയിൽ അധ്യാപകർ വാട്സാപ്പ് വഴി ചോദ്യപേപ്പർ ചോർത്തിയതായി കണ്ടെത്തൽ

കണ്ണൂർ സർവകലാശാലയിൽ അധ്യാപകർ വാട്സാപ്പ് വഴി ചോദ്യപേപ്പർ ചോർത്തിയതായി...

Read More >>
കണ്ണൂരിൽ മരണവീട്ടില്‍ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കി ;  ചോദ്യം ചെയ്ത യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

Apr 18, 2025 05:01 PM

കണ്ണൂരിൽ മരണവീട്ടില്‍ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കി ; ചോദ്യം ചെയ്ത യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

കണ്ണൂരിൽ മരണവീട്ടില്‍ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കി ; ചോദ്യം ചെയ്ത യുവാവിനെ...

Read More >>
സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ

Apr 18, 2025 10:33 AM

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് സ്വർണവില സർവകാല...

Read More >>
ആശാ സമരം 68ാം ദിവസം: ചര്‍ച്ചയ്ക്ക് പുതിയ സാഹചര്യമില്ലെന്ന് ആവർത്തിച്ച് സർക്കാര്‍

Apr 18, 2025 09:00 AM

ആശാ സമരം 68ാം ദിവസം: ചര്‍ച്ചയ്ക്ക് പുതിയ സാഹചര്യമില്ലെന്ന് ആവർത്തിച്ച് സർക്കാര്‍

ആശാ സമരം 68ാം ദിവസം: ചര്‍ച്ചയ്ക്ക് പുതിയ സാഹചര്യമില്ലെന്ന് ആവർത്തിച്ച്...

Read More >>
ഇന്ന് ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് അവധി

Apr 18, 2025 08:58 AM

ഇന്ന് ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് അവധി

ഇന്ന് ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകള്‍ക്ക്...

Read More >>
Top Stories

News Roundup