തലശേരി:(www.thalasserynews.in) യുവതി ആദ്യ വിവാഹം ഒഴിവാക്കി രണ്ടാമത് വിവാഹം കഴിക്കുന്നതിലുള്ള വിരോധം കാരണം രണ്ട് സഹോദരന്മാരും മറ്റ് നാല് പേരും ചേർന്ന് സഹോദരിയെ കൊലപ്പെടുത്തുകയും, സഹോദരിയുടെ രണ്ടാം ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു എന്ന കേസിന്റെ വിധി ഇന്ന്.

ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് ഫിലിപ്പ് തോമസ് മുമ്പാകെ പരിഗണിച്ചു വരു ന്ന കേസിൽ അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ. കെ.രൂപേഷ് ആണ് ഹാജരാവുന്നത്.
ഉളിയിൽ പടിക്കച്ചാലിലെ ഷഹത മൻസിലിൽ ആബൂട്ടിയുടെ മകൾ ഖദീജ (28) ആണ് കൊല്ലപ്പെട്ടത്. ഖദീജയുടെ രണ്ടാം ഭർത്താവ് കോഴിക്കോട് ഫറൂക്കിലെ കോടമ്പുഴ ഷാഹുൽ ഹമീദിനെ (43) കൊലപ്പെടുത്താൻ ശ്രമിച്ചു എന്നു മാണ് പോലീസ് കേസ്. ഖദീജയുടെ ആ ദ്യഭർത്താവ് പഴശ്ശികുഴിക്കലിലെ ജസീല മൻസിലിൽ കെ. നൗഷാദ് ആണ്. ഈ ബന്ധത്തിൽ രണ്ട് പെൺ മക്കളുണ്ട്. ഇതിനിടയിലാണ് ഷാഹുൽ ഹമീദുമായി യുവതി സ്നേഹത്തിലാവുന്നതുമത്രെ. ഈ ബന്ധം ഒഴിവാക്കാനായി പറഞ്ഞെങ്കിലും പിൻമാറാത്ത വിരോധമാണ് കൊലക്ക് കാരണമായി ആരോപിക്കുന്നതും. 2012 ഡിസംമ്പർ 12ന് പകൽ 12 മണിയോടെയാണ് കേസിന്നാ സ്‌പാദമായ സംഭവം. രണ്ടാം വിവാഹം നടത്താമെന്ന വ്യാജേന ആദ്യ വിവാഹം തലാഖ് നടത്തി, ഖദീജയെയും ഷാഹുൽ ഹമീദിനെയും നാട്ടിൽ എത്തിച്ചശേഷമാണ് കൊലയും, കൊലപാതക ശ്രമവും നടന്നത്.
ഉളിയിൽ പുതിയ പുരയിൽകെ.വി.ഇസ്മയിൽ (38), പുതിയ പുരയിൽ കെ.എൻ.ഇസ്‌മയിൽ (34), കീച്ചേരി അറഫ മഹലിൽ അബ്ദുൾ റഹൂഫ് ഐക്കോ ടൻ (48),പഴശ്ശി ഷർമി നിവാസിൽ പി.പി. നിസ്സാർ (57), മുണ്ടേരി, മൊട്ടമ്മൽ ഇ. എം.അബ്ദുൾ റഹൂഫ് (43), ചാവശ്ശേരി ആഷിക് മൻസിലിൽ യു. കെ.അബ്ദുൾ നിസ്സാർ (46) എന്നിവരാണ് കേസിലെ പ്രതി കൾ. അക്രമത്തിൽ സാരമായി പരിക്കേറ്റ
കൊല്ലപ്പെട്ട ഖദീജയുടെ രണ്ടാം ഭർത്താവ് ഷാഹുൽ ഹമീദിൻ്റെ പരാതി പ്രകാര മാണ് പോലീസ് ഓഫീസർ കെ.വി. വേണുഗോപാൽ പ്രഥമ വിവരം രേഖപ്പെടു ത്തിയത്. തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആയിരുന്ന നിഷി. പി.എസ്. ഡോ.എസ്. ഗോപാലകൃഷ്ണ പിള്ള, ഡോ.രമ്യ. എം.വി, ഡോ.അഭിഷേക് രാജൻ, ഡോ.സുഷമ, ഡോ.സൂരജ്. എം.ആർ. ആർ.ടി.ഒ. അബ്ദുൾ ഷുക്കൂർ, വില്ലേജ് ഓഫീസർ ഇ. അനീഷ് കുമാർ, കാസർഗോഡ് സ്വദേശിനി ഷാഹിദ, പോലീസ് ഓഫീസർമാരായ കെ.വി.വേണു ഗോപാൽ, മോഹനൻ, എ.കെ. വർഗ്ഗീസ്, വി.വി.മനോജ്, കെ.വി.പ്രമോദൻ, താഹിറ, അബ്ദുൾ റിയാസ്, ടി.എൻ.സജീവൻ, മുസ്‌തഫ, കൊല്ലപ്പെട്ട ഖദീജയുടെ മക്ക ളായ കെ.എൻ. ഷഹന, ഷഫ്ന, ആദ്യ ഭർത്താവ് കെ. നൗഷാദ് തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രതികൾക്ക് വേണ്ടി അഡ്വ.പി.സി. നൗഷാദ് ആണ് ഹാജരാവുന്നത്.
Thalassery First Additional District Sessions Court to pronounce verdict in Khadija murder case today; 6 people including 2 brothers accused