---
title: "പേ​രാ​മ്പ്ര​യി​ല്‍ ദേശീ​യ​പാ​ത നി​ർമാ​ണ സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ച്ച യാ​ര്‍ഡി​ല്‍ തീ​പി​ടി​ത്തം ; രണ്ടു മണിക്കൂറോളം നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ ഫയർ ഫോഴ്സ് തീയണച്ചു."
english_title: "Fire breaks out in yard storing national road construction materials in Perambra"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/282787/fire-breaks-out-in-yard-storing-national-road-construction-materials-in-perambra"
published_at: "2025-04-11T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f8d7188616b_67f8d259d4280_7575.jpg"
keywords: []
---

# പേ​രാ​മ്പ്ര​യി​ല്‍ ദേശീ​യ​പാ​ത നി​ർമാ​ണ സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ച്ച യാ​ര്‍ഡി​ല്‍ തീ​പി​ടി​ത്തം ; രണ്ടു മണിക്കൂറോളം നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ ഫയർ ഫോഴ്സ് തീയണച്ചു.

> **Lead Summary:** പേ​രാ​മ്പ്ര​യി​ല്‍ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ച്ച യാ​ര്‍ഡി​ല്‍ തീ​പി​ടി​ത്തം. ചെ​റു​കു​ന്ന് റോ​ഡ​രി​കി​ലു​ള്ള യാ​ര്‍ഡി​ല്‍ പ​ഴ​യ ബി​റ്റു​മി​ന്‍ സ്‌​റ്റോ​റേ​ജ് ടാ​ങ്ക്, ഗ്യാ​സ്ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചു മാ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

## Article Content

പേ​രാ​മ്പ്ര​യി​ല്‍ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ച്ച യാ​ര്‍ഡി​ല്‍ തീ​പി​ടി​ത്തം. ചെ​റു​കു​ന്ന് റോ​ഡ​രി​കി​ലു​ള്ള യാ​ര്‍ഡി​ല്‍ പ​ഴ​യ ബി​റ്റു​മി​ന്‍ സ്‌​റ്റോ​റേ​ജ് ടാ​ങ്ക്, ഗ്യാ​സ്ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചു മാ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അ​ഗ്നി​ര​ക്ഷ പ്ര​വ​ര്‍ത്ത​ക​ര്‍ ര​ണ്ടു​മ​ണി​ക്കൂ​ർ നേ​ര​ത്തെ ക​ഠി​ന പ്ര​യ​ത്‌​ന​ത്തി​ലൂ​ടെ​യാ​ണ് തീ​യ​ണ​ച്ച​ത്. സ്റ്റോ​റേ​ജ് ടാ​ങ്കി​ല്‍ ടാ​ർ ആ​യി​രു​ന്ന​തി​നാ​ല്‍ വെ​ള്ളം ഉ​പ​യോ​ഗി​ച്ച് തീ​യ​ണ​ക്കാ​നാ​യി​ല്ല.

തു​ട​ര്‍ന്ന് 500 ലി​റ്റ​റോ​ളം ഫോം ​ഉ​പ​യോ​ഗി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്. ക​ന​ത്ത പു​ക കാ​ര​ണം ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ദു​ഷ്‌​ക​ര​മാ​യി.

തീ​യ​ണ​ക്കാ​നു​ള്ള വെ​ള്ളം അ​പ്പോ​ളോ ട​യ​ര്‍ ക​മ്പ​നി​യി​ല്‍നി​ന്ന് ല​ഭി​ച്ച​ത് ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സ​ഹാ​യ​ക​മാ​യി. നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ചെ​ങ്കി​ലും ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ല.

ചാ​ല​ക്കു​ടി, പു​തു​ക്കാ​ട് അ​ഗ്നി​ര​ക്ഷ​നി​ല​യ​ങ്ങ​ളി​ല്‍ നി​ന്നാ​യി മൂ​ന്നു യൂ​നി​റ്റ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ഫ​യ​ര്‍ സ്‌​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ പി.​ജി. ദി​ലീ​പ് കു​മാ​ര്‍, അ​സി. സ്‌​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ടി. ​സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/282787/fire-breaks-out-in-yard-storing-national-road-construction-materials-in-perambra)