തലശേരി:(www.thalasserynews.in) തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് എൻ. എസ്. എസ്. യൂണിറ്റ് കെ.സി. എഫുമായി സഹകരിച്ചുകൊണ്ട് നിർമ്മിച്ചു നൽകുന്ന സ്വപ്നക്കൂടിൻ്റെ താക്കോൽദാനം നിയമസഭാ സ്പിക്കർ അഡ്വ എ എൻ ഷംസീർ നിർവ്വഹിച്ചു.

സ്വപ്നക്കൂടിന്റെ കോൺട്രാക്ടർ ശ്രീജിത്തിനെ സ്‌പീക്കർ പൊന്നാടയണിയിച്ചു. കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ എ പി ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവ്വകലാ ശാല എൻ. എസ്. എസ് സെല്ലുമായി സഹകരിച്ചു നടത്തുന്ന ഭവന നിർമ്മാണ പദ്ധതിയാണ് സ്നേഹക്കൂട്', കോളേജ് പ്രിൻസിപ്പാൾ ഇൻചാർജ് ഡോ. എബി ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ. ആശ വിജയൻ, വസന്തൻ മാസ്റ്റർ, പി.വിജു, പി.അജിത് സി. ജയചന്ദ്രൻ, മുൻ വോളന്റീർ സെക്രട്ടറി അഭിജിത് ചന്ദ്ര എന്നിവർ സംസാരിച്ചു..
The keys to the love house built by Thalassery Engineering College were donated.