(www.thalasserynews.in) കൊച്ചി ധനുഷ് കോടി ദേശീയ പാതയിൽ പുത്തൻകുരിശ് മാനന്തടത്ത് കാർ വർക്ക്ഷോപ്പിൽ വൻ തീപ്പിടിത്തം. നിരവധി കാറു കൾക്ക് കേടുപാടുകൾ സംഭവിച്ചു. വെള്ളിയാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെയാണ് എസ്.എം. ബൈൽസ് എന്ന സ്ഥാപനത്തിൽ തീപ്പിടിത്തം ഉണ്ടായത്.

വർക്ക്ഷോപ്പിന് അകത്തുണ്ടായിരുന്ന പന്ത്രണ്ടോ ളം കാറുകൾ ഭാഗികമായി കത്തി. പത്തോളം കാറുകൾ കേടുപാടുകൾ കൂടാതെ പുറത്തെത്തിക്കാനായി.
മൂന്നു മണിക്കുറോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് അഗ്‌നിരക്ഷാസേന തീയണച്ച ത്. പട്ടിമറ്റം, തൃപ്പൂണിത്തുറ, ഗാന്ധിനഗർ എന്നീ നിലയ ങ്ങളിൽ നിന്നായി അഞ്ച് യൂണിറ്റുകളും, 30 സേനാംഗങ്ങളും എത്തിയാണ് തീയണച്ചത്. പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാർ, സ്റ്റേഷൻ ഓഫീസർ കെ.വി. മനോഹരൻ എന്നിവർ നേതൃത്വം നൽകി.
Massive fire breaks out at car workshop; Twelve cars gutted