
മാണ്ഡ്യ നാഗമംഗല ബിജി നഗറിലെ ആദിചുഞ്ചനഗിരി മെഡിക്കൽ ആശുപത്രിക്ക് സമീപമുള്ള മാലിന്യക്കൂമ്പാരത്തിൽനിന്ന് നവജാത ശിശുവിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് എത്തിയ പ്രദേശവാസികളാണ് കുഞ്ഞിനെ കണ്ടത്. പെൺകുഞ്ഞായതിനാൽ ജനിച്ചയുടനെ മാതാപിതാക്കൾ ഉപേക്ഷിച്ചതായിരിക്കാമെന്നാണ് പൊലീസ് നിഗമനം.
കുഞ്ഞിന് അടുത്ത മൂന്ന് ദിവസത്തേക്ക് ആദിചുഞ്ചനഗിരി മെഡിക്കൽ ആശുപത്രിയിൽ വൈദ്യസഹായം ലഭിക്കും. തുടർന്ന് ജില്ല ശിശുക്ഷേമ സമിതിക്ക് കൈമാറുമെന്ന് സി.ഡി.പി.ഒ കൃഷ്ണമൂർത്തി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വനിത ശിശുക്ഷേമ വകുപ്പ് നൽകിയ പരാതിയിൽ ബെല്ലൂരു പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Newborn baby found abandoned in garbage dump