പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഇന്നുമുതൽ സമർപ്പിക്കാം ; അവസാന ദിനം ഈ മാസം 20

പ്ലസ് വൺ പ്രവേശനത്തിനുള്ള  അപേക്ഷകൾ  ഇന്നുമുതൽ സമർപ്പിക്കാം ; അവസാന ദിനം ഈ മാസം  20
May 14, 2025 09:36 AM | By Rajina Sandeep

തലശ്ശേരി (www.thalasserynews.in)സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനുള്ള അപേക്ഷ ഇന്നുമുതൽ സമർപ്പിച്ചു തുടങ്ങാം. വൈകിട്ട് 4 മണി മുതൽ ആണ് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുക. പൂർണ്ണമായും ഓൺലൈൻ മുഖേനയാണ് പ്രവേശന നടപടികൾ നടക്കുന്നത്.

സംസ്ഥാനത്തെ എല്ലാ ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂളുകളിലും പ്രവേശനവുമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്ക്കുകളും പ്രവർത്തിക്കും. ഈ മാസം 20 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക. ഈ മാസം ഇരുപത്തിനാലിന് ട്രയൽ അലോട്ട്മെൻറ് നടക്കും. തുടർന്ന് മൂന്ന് ഘട്ടങ്ങളിലായി പ്രധാന അലോട്ട്മെൻറ് നടക്കും. ജൂൺ 18ന് ക്ലാസുകൾ തുടങ്ങാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

അപേക്ഷകർക്ക് സ്വന്തമായോ,അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവണ്മെന്റ്/എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 20 ആണ്. ട്രയൽ അലോട്ട്‌മെന്റ് മേയ് 24നും ആ​ദ്യ അലോട്ട്മെന്റ് ജൂൺ 2നുമാണ്.

Plus One admission: Applications can be submitted from today

Next TV

Related Stories
ജസ്റ്റീസ് ബി.ആര്‍.ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റു

May 14, 2025 10:53 AM

ജസ്റ്റീസ് ബി.ആര്‍.ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റു

ജസ്റ്റീസ് ബി.ആര്‍.ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റു...

Read More >>
ഇ.വത്സരാജിൻ്റെ 'എൻ്റെ മയ്യഴി പൂർത്തിയായി ;  ആത്മകഥയുടെ പ്രകാശന സംഘാടക സമിതി യോഗം നാളെ

May 13, 2025 09:41 PM

ഇ.വത്സരാജിൻ്റെ 'എൻ്റെ മയ്യഴി പൂർത്തിയായി ; ആത്മകഥയുടെ പ്രകാശന സംഘാടക സമിതി യോഗം നാളെ

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഇ.വത്സരാജിൻ്റെ ആത്മകഥ എൻ്റെ മയ്യഴി പുസതക...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം ജൂൺ 8 മുതൽ

May 13, 2025 12:05 PM

കൊട്ടിയൂർ വൈശാഖ മഹോത്സവം ജൂൺ 8 മുതൽ

കൊട്ടിയൂർ വൈശാഖ മഹോത്സവം ജൂൺ 8...

Read More >>
വീണ്ടും തട്ടിപ്പ് ; സ്വർണ്ണാഭരണങ്ങളും, ഐഫോണും നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്ത യുവതിക്കെതിരെ കണ്ണൂരിൽ കേസ്

May 13, 2025 11:38 AM

വീണ്ടും തട്ടിപ്പ് ; സ്വർണ്ണാഭരണങ്ങളും, ഐഫോണും നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്ത യുവതിക്കെതിരെ കണ്ണൂരിൽ കേസ്

സ്വർണ്ണാഭരണങ്ങളും, ഐഫോണും നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്ത യുവതിക്കെതിരെ കണ്ണൂരിൽ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 13, 2025 10:45 AM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ...

Read More >>
നന്ദന്‍കോട് കൂട്ടക്കൊലപാതക കേസ് : ശിക്ഷാവിധി ഇന്ന്

May 13, 2025 08:52 AM

നന്ദന്‍കോട് കൂട്ടക്കൊലപാതക കേസ് : ശിക്ഷാവിധി ഇന്ന്

നന്ദന്‍കോട് കൂട്ടക്കൊലപാതക കേസ് : ശിക്ഷാവിധി ഇന്ന്...

Read More >>
Top Stories

News Roundup