May 14, 2025 06:48 PM

തലശേരി;(www.thalasserynews.in)  ചരിത്ര പട്ടണമായ തലശ്ശേരിയെ പൈതൃക തീർഥാടന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള തലശ്ശേരി സ്പ‌ിരിച്വൽ ടൂറിസം പദ്ധതിക്ക് ഈ മാസം ഒടുവിൽ തറക്കല്ലിടും. പദ്ധതി സമയബന്ധിതമായി നടപ്പാക്കു ന്നതുമായി ബന്ധപ്പെട്ട് നിയമസഭാ സ്പ‌ീക്കർ എ എൻ ഷംസീറിന്റെ അദ്ധ്യക്ഷതയിൽ, നിയമസഭാ സമുച്ചയത്തിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.


പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പുമന്ത്രി മുഹമ്മദ് റിയാസിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം സംസ്ഥാന ടൂറിസം വകുപ്പ് സമർപ്പിച്ച പദ്ധതി കേന്ദ്ര ടൂറിസം മന്ത്രാലയം സ്വദേശ് ദർശൻ 2.0ൽ ഉൾ പ്പെടുത്തി 25 കോടി രൂപ ഫണ്ട് അനുവദിച്ചിരുന്നു.


മെയ് 10-നുള്ളിൽ അനുമതിയും തുടർന്ന് സാങ്കേതികാനുമതിയും ലഭിച്ചു. പ്രവൃത്തി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുന്ന താണെന്ന് ടൂറിസം വകു പ്പ് സെക്രട്ടറി അറിയിച്ചു. പദ്ധതിയുടെ സമയ ബന്ധിതമായി നടത്തിപ്പിന് ചീഫ് സെക്രട്ടറിയുമാ യി ആലോചിച്ച് നോഡൽ ഓഫീസറെ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


തലശ്ശേരി സ്‌പിരിച്വൽ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി പൊന്ന്യം കളരി അക്കാദമി, താഴെ അങ്ങാടി പൈതൃക പ്രദേശത്തിൻ്റെ പുനരുജ്ജീവനം, ചിറക്കകാവ് ഭഗവതി ക്ഷേത്രം, ജഗന്നാഥ ക്ഷേത്രം എന്നിവിടങ്ങളിലെ ടൂറിസ്റ്റ് അമിനിറ്റി സെൻ്ററുകൾ, ചൊക്ലി തെയ്യം സാംസ്‌കാരിക കേന്ദ്രം എന്നീ പ്രവൃത്തികളാണ് നടപ്പാക്കുന്നത്.


2026 മാർച്ച് 31-നുള്ളിൽ പൂർത്തിയാക്കേണ്ട പദ്ധതി ഈ വർഷം ഡിസംബർ അവസാനത്തോടെ പൂർത്തീകരിക്കാ നാണ് ലക്ഷ്യമിടുന്നത്. ചരിത്രപരവും സാംസ്‌കാരികപരവുമായി ഏറെ പ്രാധാന്യമുള്ള തലശ്ശേരിയിലെ സുപ്രധാന കേന്ദ്രങ്ങളുടെ നവീകരണവും വികസനവും സാധ്യമാക്കുന്നതിന് മുൻകയ്യെടുത്ത മന്ത്രിയെ അഭിനന്ദിക്കുന്നതായും പ്രസ്‌തുത പ്രോജക് പൂർത്തിയാകുന്നതോടെ തലശ്ശേരി പൈതൃക ടൂറിസത്തിന് പുതിയ മാനം കൈവരുമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.


ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. കെ.മനോജ് കുമാർ, ജനറൽ മാനേജർ വിനോദ് കുമാർ, യു.എൽ.സി.സി.എസ്. മാനേജിംഗ് ഡറക്ടർ എസ്. ഷാജു, കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി.സനിൽ സ്‌പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരൻ നായർ എന്നിവർ പങ്കെടുത്തു.

Thalassery to get a facelift; Foundation stone for Rs 25 crore heritage tourism project to be laid on 31st of this month.

Next TV

Top Stories










News Roundup






GCC News