---
title: "വരും മണിക്കൂറിൽ സംസ്ഥാനത്ത്  പരക്കെ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ ഓറഞ്ച് അലർട്ട്"
english_title: "Widespread rain likely in the state in the next hour; Orange alert issued including in Kozhikode"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/283401/widespread-rain-likely-in-the-state-in-the-next-hour-orange-alert-issued-including-in-kozhikode"
published_at: "2025-04-14T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fcfe32c47a4_115893702.jpg"
keywords: []
---

# വരും മണിക്കൂറിൽ സംസ്ഥാനത്ത്  പരക്കെ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ ഓറഞ്ച് അലർട്ട്

> **Lead Summary:** സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പരക്കെ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

## Article Content

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പരക്കെ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് വൈകീട്ട് ആറുമണിവരെ അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. ഒരു മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകും. കന്യാകുമാരി തീരത്ത് 1.3 മുതൽ 1.4 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/283401/widespread-rain-likely-in-the-state-in-the-next-hour-orange-alert-issued-including-in-kozhikode)