കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം; അടിയിൽപെട്ട 15 വയസ്സുകാരി മരിച്ചു, 25 ഓളം പേർക്ക് പരിക്ക്

കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം; അടിയിൽപെട്ട 15 വയസ്സുകാരി മരിച്ചു, 25 ഓളം പേർക്ക് പരിക്ക്
Apr 15, 2025 02:47 PM | By Rajina Sandeep

കോതമം​ഗലത്തിനടുത്ത് നേര്യമം​ഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം . മണിയമ്പാറ ഭാ​ഗത്താണ് അപകടമുണ്ടായത്.

ബസിന്റെ അടിയിൽപെട്ട 15 വയസ്സുകാരി കട്ടപ്പന സ്വദേശി അനീറ്റ ആണ് മരിച്ചത്. 25 ഓളം പേർക്ക് പരിക്കേറ്റു. ഊന്നുകൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം ഉണ്ടായത്.

കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ഡിവൈഡറിൽ കയറിയ ബസ് റോഡിൽനിന്നു തെന്നി താഴേക്ക് നീങ്ങുകയായിരുന്നു.

നിയന്ത്രണം വിട്ട് മറിഞ്ഞതോടെ ബസിനകത്തുണ്ടായിരുന്ന കുട്ടി തെറിച്ച് പുറത്തേക്ക് വീഴുകയും ദേഹത്തേക്ക് ബസ് പതിക്കുകയുമായിരുന്നു എന്നാണ് വിവരം. ബസ് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയ ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്.

KSRTC bus falls into ravine; 15-year-old girl dies, 25 injured

Next TV

Related Stories
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 15, 2025 08:48 AM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി...

Read More >>
മുഖം മിനുക്കാൻ തലശേരി ; 25 കോടിയുടെ പൈതൃക ടൂറിസം പദ്ധതിക്ക് ഈ മാസം 31ന്  ശിലയിടും.

May 14, 2025 06:48 PM

മുഖം മിനുക്കാൻ തലശേരി ; 25 കോടിയുടെ പൈതൃക ടൂറിസം പദ്ധതിക്ക് ഈ മാസം 31ന് ശിലയിടും.

മുഖം മിനുക്കാൻ തലശേരി ; 25 കോടിയുടെ പൈതൃക ടൂറിസം പദ്ധതിക്ക് ഈ മാസം 31ന് ...

Read More >>
മലബാർ ക്യാൻസർ സെൻ്ററിൽ മണ്ണിടിച്ചില്‍ ഒഴിവാക്കുന്നതിന് മഴക്കാലത്തിന് മുമ്പ് പാര്‍ശ്വഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കും

May 14, 2025 05:12 PM

മലബാർ ക്യാൻസർ സെൻ്ററിൽ മണ്ണിടിച്ചില്‍ ഒഴിവാക്കുന്നതിന് മഴക്കാലത്തിന് മുമ്പ് പാര്‍ശ്വഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കും

മലബാർ ക്യാൻസർ സെൻ്ററിൽ മണ്ണിടിച്ചില്‍ ഒഴിവാക്കുന്നതിന് മഴക്കാലത്തിന് മുമ്പ് പാര്‍ശ്വഭിത്തി നിര്‍മ്മാണം...

Read More >>
ആലപ്പുഴയിൽ കോളറ ബാധ ; വിശദ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ്

May 14, 2025 01:48 PM

ആലപ്പുഴയിൽ കോളറ ബാധ ; വിശദ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ്

ആലപ്പുഴയിൽ കോളറ ബാധ ; വിശദ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ്...

Read More >>
ജസ്റ്റീസ് ബി.ആര്‍.ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റു

May 14, 2025 10:53 AM

ജസ്റ്റീസ് ബി.ആര്‍.ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റു

ജസ്റ്റീസ് ബി.ആര്‍.ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റു...

Read More >>
Top Stories

GCC News