---
title: "തലശേരി മണ്ഡലത്തിലെ കുടിവെള്ള പദ്ധതികളുടെ  നിർമാണം വേഗത്തിലാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ; കുടിവെള്ള പദ്ധതി നിർമ്മാണ പ്രവൃത്തിക്ക് വേഗം പോരെന്ന് സ്പീക്കർ"
english_title: "Minister Roshi Augustine says construction of drinking water projects in Thalassery constituency will be expedited; Speaker says construction of drinking water projects is not going ahead fast enough"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/296625/minister-roshi-augustine-says-construction-of-drinking-water-projects-in-thalassery-constituency-will-be-expedited-speaker-says-construction-of-drinking-water-projects-is-not-going-ahead-fast-enough"
published_at: "2025-06-17T07:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6850c825dc1a5_Untitled-3_copy.jpg"
keywords: []
---

# തലശേരി മണ്ഡലത്തിലെ കുടിവെള്ള പദ്ധതികളുടെ  നിർമാണം വേഗത്തിലാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ; കുടിവെള്ള പദ്ധതി നിർമ്മാണ പ്രവൃത്തിക്ക് വേഗം പോരെന്ന് സ്പീക്കർ

> **Lead Summary:** തലശേരി മണ്ഡലത്തിലെ കുടിവെള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി റോഷി അഗസ്‌റ്റിൻ നിർദേശിച്ചു. നഗരസഭ ഹാളിൽ മണ്ഡലത്തിലെ കുടിവെള്ള പദ്ധതികളുടെ അവലോകനം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴക്കാലമായാലും പ്രവൃത്തി തുടരാൻ ഉദ്യോഗസ്ഥർ ഇടപെടണം. പ്ലാന്റ്‌നിർമാണവും ടാങ്ക്‌ പ്രവൃത്തിയുമെല്ലാംമഴക്കാലത്തും നടത്താം. പൈപ്പിടാൻ കുഴിയെടുത്ത റോഡുകൾ പൂർവസ്ഥിതിയിലാക്കാനും കാലതാമസമുണ്ടാവരുതെന്നും മന്ത്രിപറഞ്ഞു.

## Article Content

തലശേരി മണ്ഡലത്തിലെ കുടിവെള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി റോഷി അഗസ്‌റ്റിൻ നിർദേശിച്ചു. നഗരസഭ ഹാളിൽ മണ്ഡലത്തിലെ കുടിവെള്ള പദ്ധതികളുടെ അവലോകനം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴക്കാലമായാലും പ്രവൃത്തി തുടരാൻ ഉദ്യോഗസ്ഥർ ഇടപെടണം. പ്ലാന്റ്‌നിർമാണവും ടാങ്ക്‌ പ്രവൃത്തിയുമെല്ലാംമഴക്കാലത്തും നടത്താം. പൈപ്പിടാൻ കുഴിയെടുത്ത റോഡുകൾ പൂർവസ്ഥിതിയിലാക്കാനും കാലതാമസമുണ്ടാവരുതെന്നും മന്ത്രിപറഞ്ഞു.

കുടിവെള്ള പദ്ധതി നിർമാണ പ്രവൃത്തിക്ക്‌ വേഗം പോരെന്ന്‌ സ്‌പീക്കർ എ എൻ ഷംസീർ പറഞ്ഞു. ഉദ്യോഗസ്ഥർ ഇടപെട്ട്‌ നിർമാണ പ്രവൃത്തി വേഗത്തിലാക്കണം. പൈപ്പിടാൻ കുഴിയെടുത്ത റോഡുകളുടെ തകർച്ചയും പരിഹരിക്കണം–-സ്‌പീക്കർ പറഞ്ഞു. തലശേരി നഗരസഭയിലെയും വിവിധ പഞ്ചായത്തുകളിലെയും ജലജീവൻ മിഷൻ, അമൃത്‌ പദ്ധതികളുടെ പ്രവർത്തന പുരോഗതി സുപ്രണ്ടിങ്ങ്‌ എൻജിനിയർ കെ സുദീപ്‌ വിശദീകരിച്ചു.

നഗരസഭ ചെയർമാൻ കെ എം ജമുനറാണി, വൈസ്‌ചെയർമാൻ എം വി ജയരാജൻ, പൊതുമരാമത്ത്‌ സ്ഥിരം സമിതി ചെയർമാൻ സി സോമൻ, കൗൺസിലർ സി ഒ ടി ഷബീർ, എക്‌സിക്യൂട്ടീവ്‌ എൻജിനിയർമാരായ വി റിജു, ടി വി നൗഫൽ ,എരഞ്ഞോളിപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം പി ശ്രീഷ, പന്ന്യന്നൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ മണിലാൽ, ന്യൂമാഹി പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ അർജുൻ പവിത്രൻ, ചൊക്ലി പഞ്ചായത്ത്‌ വികസന സ്ഥിരം സമിതി ചെയർമാൻ എൻ പി സജിത, നഗരസഭ സെക്രട്ടറി എൻ സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/296625/minister-roshi-augustine-says-construction-of-drinking-water-projects-in-thalassery-constituency-will-be-expedited-speaker-says-construction-of-drinking-water-projects-is-not-going-ahead-fast-enough)