(www.thalasserynews.in)വളര്‍ത്തു നായയുമായി ആശുപത്രിയിലെത്തിയ ഡോക്ടറിനെതിരെ സമൂഹ മാധ്യമത്തില്‍ വ്യാപക വിമര്‍ശനം. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ആര്‍എംഒയായ ഡോക്ടര്‍ ദിവ്യ രാജനെതിരെയാണ് വിമര്‍ശനം. നായയുമായി ആശുപത്രിയിലെത്തിയ ചിത്രം പുറത്ത് വന്നതോടെയാണ് വിമര്‍ശനം ഉയര്‍ന്നത്.

അവധി ദിനമായതിനാല്‍ നായയെ വെറ്റിനറി ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി താന്‍ ഓഫീസില്‍ കയറിയതാണെന്നും സൂപ്രണ്ടില്‍ നിന്ന് അനുമതി നേടിയിരുന്നുവെന്നും ദിവ്യ രാജന്‍ വിശദീകരിച്ചു.
വണ്ടിക്കുള്ളില്‍ നായയെ ഇരുത്തി വരാന്‍ സാധിക്കാത്തതിനാലാണ് താന്‍ നായയെ പുറത്ത് കൊണ്ടു വന്നതെന്നും ദിവ്യ കൂട്ടിചേര്‍ത്തു. അതേ സമയം, നിരവധി രോഗികള്‍ വരുന്ന ആശുപത്രിയില്‍ നായയുമായി വന്നത് ശരിയായില്ലായെന്നും ഇത് രോഗികള്‍ക്ക് മാത്രമല്ല നായ്ക്കും ദോഷമാണെന്നും പലരും സമൂഹ മാധ്യമങ്ങളില്‍ കൂടി പ്രതികരിച്ചു.
Doctor's pet dog in hospital with him, widespread criticism on social media