കതിരൂർ:(www.thalasserynews.in)പണിമുടക്ക് സമരത്തിനിടെ ജോലിക്കായി സ്കൂളിലെത്തിയ കെ.പി.എസ്.ടി.എ കണ്ണൂർ റവന്യു ജില്ലാ വൈസ് പ്രസിഡന്റ് ധൻരാജ് മാസ്റ്ററും മറ്റു അധ്യാപകരുമാണ് അതിക്രമത്തിനിരകളായത്. കതിരൂർ തരുവണത്തെരു സ്കൂളിന്റെ പരിസരത്താണ് സംഭവം നടന്നത്. പണിമുടക്ക് അനുകൂലിക്കുന്ന ഇടതുപക്ഷ പ്രവർത്തകരാണ് അധ്യാപകരോട് അപമര്യാദയായി പെരുമാറിയതെന്നും, അസഭ്യ ഭാഷ ഉപയോഗിച്ചെന്നുമാണ് ആരോപണം.
ജോലിക്കായി ഒപ്പിടാൻ സ്കൂൾ തുറക്കാൻ ശ്രമിച്ച അധ്യാപകർക്ക് നേരെയുണ്ടായ അക്രമത്തിൽ ത്തിൽ KPSTA ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.
KPSTA പണിമുടക്കിൽ പങ്കെടുക്കാതിരുന്നതിനാലാണ് ഈ അധ്യാപകർ ജോലിക്കെത്തിയതെന്നും, അവരുടെ ജനാധിപത്യാവകാശം ലംഘിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി KPSTA വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
സർക്കാർ 'ഡൈസ് നോൺ' പ്രഖ്യാപിച്ച സാഹചര്യത്തിൽ അങ്ങനെയൊരു ആക്രമം അത്യന്തം നിന്ദ്യമാണെന്നും, സമരക്കാർക്കെതിരെ നടപടിയെടുക്കണമെന്നും KPSTA ആവശ്യപ്പെട്ടു.
Violence against teachers in Kathiroor during the strike; KPSTA protested.