(www.thalasserynews.in))സെർവർ തകരാർ കാരണം പെൻഷൻ മുടങ്ങി കാലത്ത് മുതൽ ഉച്ചവരെ നിരവധി പെൻഷൻകാർ കാത്തിരിന്നു. ഒടുവിൽ പെൻഷൻ ലഭിക്കാതെ മടങ്ങേണ്ടി വന്നു കാലത്ത് 10 മണി മുതൽ ഉച്ച ഒരു മണി വരെയാണ് പെൻഷൻ വിതരണം മുടങ്ങിയത്
. 85 വയസു വരെയുള്ള ആളുകളാണ് ഇതുകാരണം വലഞ്ഞത്. സംഭത്തിൽ കെ. എസ് എസ് പി എ തലശ്ശേരി നോർത്ത് മണ്ഡലം പ്രസിഡണ്ട് ജതീന്ദ്രൻ കുന്നാത്ത് പ്രതിഷേധിച്ചു.

നെറ്റ് വർക്ക് പ്രശ്നമാണ് പെൻഷൻ വിതരണം മുടങ്ങാൻ കാരണമന്നും സംസ്ഥാനമൊട്ടുക്കും വിതരണം നടന്നില്ലെന്നുമാണ് ലഭിക്കുന്ന വിവരമെന്നും
തലശ്ശേരി പെൻഷൻ ട്രഷറി ഓഫീസർ എം. എൻ ജോയ് പറഞ്ഞു.
Pension distribution at Thalassery Treasury stalled; Authorities say server malfunction