പാലക്കാട് നിപ സ്ഥിരീകരിച്ചതോടെ 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം ; ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

പാലക്കാട് നിപ സ്ഥിരീകരിച്ചതോടെ 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം ; ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
Jul 4, 2025 03:07 PM | By Rajina Sandeep

(www.thalasserynews.in)രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇവര്‍ പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവരാണ്.

മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ പരിശോധനയില്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി.

മെഡിക്കല്‍ കോളേജുകളില്‍ പരിശോധന നടത്തിയപ്പോള്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നു. മൂന്ന് ജില്ലകളില്‍ ഒരേ സമയം പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ നിര്‍ദേശം നല്‍കി. 26 കമ്മിറ്റികള്‍ വീതം മൂന്ന് ജില്ലകളില്‍ രൂപീകരിച്ചു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും. സ്റ്റേറ്റ് ഹെല്‍പ്പ് ലൈനും, ജില്ലാ ഹൈല്‍പ്പ് ലൈനും ഉണ്ടാകും.

രണ്ട് ജില്ലകളില്‍ ജില്ലാതലത്തില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. കളക്ടര്‍മാര്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണം. പബ്ലിക് അനൗണ്‍സ്‌മെന്റ് നടത്തണം. ഒരാളേയും വിട്ടു പോകാതെ കോണ്ടാക്ട് ട്രേസിംഗ് നടത്തണം. ഈ കാലയളവില്‍ അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണം. മന്ത്രിയുടെ നേതൃത്വത്തില്‍ വൈകുന്നേരം വീണ്ടും നിപ ഉന്നതതല യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കും

Alert issued in 3 districts after Nipah confirmed in Palakkad; High-level meeting held under the leadership of Health Minister

Next TV

Related Stories
ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ  ഗവർണർ ​

Jul 14, 2025 03:29 PM

ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ ഗവർണർ ​

ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ ...

Read More >>
കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ ഭരണസമിതി

Jul 14, 2025 02:08 PM

കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ ഭരണസമിതി

കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ...

Read More >>
കീം റാങ്ക് പട്ടിക ;  വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്

Jul 14, 2025 11:13 AM

കീം റാങ്ക് പട്ടിക ; വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്

കീം റാങ്ക് പട്ടിക ; വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്...

Read More >>
ട്രെയിനുകളിലും ഇനി സിസിടിവി ;  ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം

Jul 14, 2025 11:12 AM

ട്രെയിനുകളിലും ഇനി സിസിടിവി ; ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം

ട്രെയിനുകളിലും ഇനി സിസിടിവി ; ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം...

Read More >>
വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

Jul 13, 2025 11:46 AM

വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു...

Read More >>
കണ്ണൂർ നഗരത്തിൽ വീണ്ടും ഭീതി പരത്തി തെരുവ് നായ ; നിരവധി പേർക്ക് പരിക്കേറ്റു.

Jul 12, 2025 08:27 PM

കണ്ണൂർ നഗരത്തിൽ വീണ്ടും ഭീതി പരത്തി തെരുവ് നായ ; നിരവധി പേർക്ക് പരിക്കേറ്റു.

കണ്ണൂർ നഗരത്തിൽ വീണ്ടും ഭീതി പരത്തി തെരുവ് നായ ; നിരവധി പേർക്ക്...

Read More >>
Top Stories

News Roundup

//Truevisionall