തലശേരി:(www.thalasserynews.in)സോഫ്റ്റ് വെയർമൈഗ്രേഷൻ നടക്കുന്നതി നാൽ തലശ്ശേരി പോസ്റ്റൽ ഡിവിഷനുകീഴിലെ പോസ്റ്റോഫീസുകളിൽ ഏഴിന് പണമിടപാട് നടത്താനാവില്ല.
ശനിയാഴ്ച ഇത്തരം സേവനം കുറഞ്ഞതോതിൽ മാത്രമെ നടത്താൻ കഴിയൂ.

എട്ടുമുതൽ ഒരാഴ്ച ഇത്തരം സേവനങ്ങളിൽ തടസ്സം നേരി ടാൻ സാധ്യതയുണ്ട്. കണ്ണൂർ, വടകര, കോഴിക്കോട് ഡിവിഷനുകളിലെ പോസ്റ്റോഫീസു കൾവഴി പണമിടപാട് ഉൾപ്പെടെയുള്ള സേവനം ലഭ്യമാണെന്ന് തലശ്ശേരി പോസ്റ്റൽ ഡിവിഷൻ സുപ്രണ്ട് പി.സി. സജീവൻ അറിയിച്ചു.
Software migration; Cash transactions will not be possible in post offices under Thalassery Postal Division