(www.panoornews.in)പുത്തുമലയിലെ ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് കാണിച്ച് തരുന്നവർക്ക് ഒരു കോടി രൂപ ഇനാം നൽകുമെന്ന് മുസ്‌ലിം യൂത്ത് ലിഗ് സംസ്ഥാന ജനറൽ സെക്രട്ട റി പി.കെ ഫിറോസ്.
പുത്തു മല ദുരന്തത്തെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച പുനര ധിവാസ പദ്ധതിയെ പോലെ തന്നെയാകുമോ ഇപ്പോൾ പ്രഖ്യാപിച്ച സർക്കാറിന്റെ പുനരധിവാസ പദ്ധതിയെന്നും ഇരകൾ ഭയപ്പെടുകയാണ്.

പുത്തുമലയിൽ 103 കുടുംബ ങ്ങൾക്ക് 11.4 ഏക്കറിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ടൗൺഷിപ്പ് കള്ളാടി വാഴക്കാല എസ്‌റ്റേറ്റിൽ നിർമ്മിക്കുമെന്നായിരുന്നു സർക്കാറിന്റെ പ്രഖ്യാപനം. മുണ്ട ക്കൈ ചൂരൽമല ദുരന്തബാധിതർക്ക് പുനരധിവാസത്തി നായി 763 കോടി രൂപയാണ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാളികളും അല്ലാത്തവരുമായ മനുഷ്യസ്നേഹികൾ സംഭാവന നൽകിയത്. സർക്കാറിന്റെ കണക്ക് പ്രകാരം 402 കുടുംബ ങ്ങൾക്കാണ് വീട് നഷ്ടപ്പെട്ടത്.
ഇതിൽ മുസ്ലിം ലീഗിന്റെ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട 87 എണ്ണവും വിവിധ സന്നദ്ധ സംഘട നകൾ നൽകുന്ന നൂറിലധികം വീടുകളും ചേർന്നാൽ ഇരുന്നൂറോളം വീടുകൾ സർക്കാർ ഇതര പദ്ധതികളിലൂടെ നിർമ്മിക്കുന്നുണ്ട്. വീട് നഷ്ടപ്പെട്ട മൂന്ന് പോലിസുകാർക്ക് സർക്കാർ പദ്ധതിയെ കാത്ത് നിൽക്കാതെ പൊലീസ് അസോസിയേ ഷൻ തന്നെ വീട് നിർമ്മിച്ച് കൈമാറിയിരുന്നു.
PK Firoz offers a reward of Rs. 1 crore to anyone who can show the township announced by the government in Puthumala