ചൊക്ലി യൂപി സ്‌കൂളില്‍ നവീകരിച്ച ഐടി ലാബ് ഉദ്ഘാടനം ചെയ്തു.കെ.മുരളീധരൻ എം പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 14 ലാപ് ടോപ്പുകൾ ഉപയോഗിച്ചാണ് മാനേജ്മെൻ്റ് ഐ.ടി ലാബ് നവീകരിച്ചത്.
കുട്ടികൾ പഠിക്കുന്നത് സർക്കാർ വിദ്യാലയങ്ങളിലൊ, എയ്ഡഡ് വിദ്യാലയങ്ങളിലൊ എന്നതല്ല കാര്യം. കാലത്തിനനുസരിച്ച് അവർക്ക് പഠിക്കാനുള്ള സാഹചര്യമൊരുക്കുക എന്നതാണ്. എംപിയായാലും, എം എൽ എ ആയാലും, പഞ്ചായത്തായാലും അതെല്ലാവരുടെയും സമൂഹത്തോടുള്ള ഉത്തരവാദിത്വമാണെന്നും എം പി പറഞ്ഞു.
ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ രമ്യ അധ്യക്ഷയായി. വാർഡംഗം നവാസ് പരത്തിൻ്റവിട, ചൊക്ലി എ ഇ ഒ കെ.എ ബാബുരാജ്, ബിപിസി സുനിൽ ബാൽ, മാനേജ് മെൻ്റ് പ്രതിനിധി പ്രസീത് കുമാർ, പി ടി എ പ്രസി.ഷനിൽ കുമാർ, മദർ പിടിഎ പ്രസി.ടി.പി ഷമീജ, മുൻ പ്രധാന അധ്യാപകരായ കെ.സുനിൽകുമാർ, വി.പി സഞ്ജീവൻ, പി.കെ മോഹനൻ, എം.ഉദയൻ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക ഒ.കെ ജിഷ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി പി.വി അബ്ദുള്ള നന്ദിയും പറഞ്ഞു. സ്കൂളിലെ കുട്ടികൾ വരച്ച എം പി യുടെ ചിത്രങ്ങൾ ഷാഫി പറമ്പിൽ ഏറ്റുവാങ്ങി.
Shafi Parambil MP said that it is the responsibility of the people's representatives to ensure inclusiveness, regardless of the school; inaugurated the renovated IT lab at Chokli UP School.