(www.thalasserynews.in)രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കുറച്ചു. 19 കിലോ പാചക വാതക സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇതോടെ പുതിയ വില 1638.50 രൂപയായി. ഇത് ഇന്ന് മുതൽ നിലവിൽ വരും. 5 മാസത്തിനിടെ 177.50 രൂപയാണ് കുറച്ചത്. അതേസമയം, ഗാർഹിക സിലിണ്ടർ വിലയിൽ ഇത്തവണയും മാറ്റമില്ല.
Commercial cylinder prices reduced; new prices effective from today