തലശ്ശേരി : തലശ്ശേരി ഇസ്‌ലാമിക് സെൻ്റർ സേവന കേന്ദ്രം ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് ഹോം കെയർ വളണ്ടിയേഴ്സ് രണ്ടാം ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയ 51 പേർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി.

ഐ.എം.എ തലശ്ശേരി ചാപ്റ്റർ പ്രസിഡണ്ട് ഡോക്ടർ നദിം അബൂട്ടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ സംസ്ഥാന സെക്രട്ടറി സുനിൽ മാങ്ങാട്ടിടം, ജമാഅത്തെ ഇസ്‌ലാമി തലശ്ശേരി ഏരിയ കൺവീനർ സഫരിയ ഷംസുദ്ദീൻ എനിവർ സർട്ടിഫിക്കറ്റ് വിതരണം നടത്തി. സേവന കേന്ദ്രം ഡയരക്ടർ മുഹമ്മദ് ബഷീർ എൻ.സി അധ്യക്ഷത വഹിച്ചു.
സീനിയർ ഡോക്ടർ സി.ഒ.ടി മുസ്തഫ, പീപ്പിൾസ് ഫൗണ്ടേഷൻ തലശ്ശേരി ഏരിയ കോഡിനേറ്റർ അബ്ദുൾ റഹീം എം.പി, ഇസ്‌ലാമിക് സെന്റർ ഡയരക്ടർ എ.സി.എം. ബഷീർ, തലശ്ശേരി നന്മ വെൽഫെയർ സൊസൈറ്റി പ്രസിഡൻ്റ് കെ.എം അഷ്ഫാഖ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സേവന കേന്ദ്രം എക്സിക്യൂട്ടീവ് അംഗം എ.സി.എം ഷംസുദ്ദീൻ സ്വാഗതവും പാലിയേറ്റീവ് ഹോം കെയർ കൺവീനർ അർഷദ് എൻ.കെ നന്ദിയും പറഞ്ഞു. ഹോം കെയർ കോർഡിനേറ്റർ തസ്ലീമ ജി.കെ, റുക്സാന താഹ നൗഷാദ് പി.പി എന്നിവർ നേതൃത്വം നൽകി.
ഹോം കെയർ സേവനം ലഭ്യമാകുന്നതിന് താഴെ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 7736846687, 9447549166
Thalassery Islamic Center Service Center Palliative Home Care distributed certificates to 51 volunteers of the second batch.