കൊട്ടിയൂർ: പുലിയെത്ര എന്ന് 'ചോദിച്ചാൽ കടുവ ഒന്നുമില്ല എന്ന മറുപടി പറയുന്ന വനം വകുപ്പിന് എതിരെ കൊട്ടിയൂർ പഞ്ചായത്ത് വ്യാഴാഴ്ച രാത്രി പാലുകാച്ചിയിലെ നടങ്കണ്ടത്തിൽ ഉലഹന്നാൻ്റെ പുരയിടത്തിൽ കെട്ടിയിരുന്ന വെച്ചൂർ ഇനത്തിൽ പെട്ട പശുകിടാവിനെ വന്യമൃഗം പിടികൂടി, കടിച്ചു കൊന്ന് തിന്ന സംഭവത്തിൻ്റെ പേരിലാണ് പഞ്ചായത്തും വനം വകുപ്പും ഏറ്റ് മുട്ടൽ നടത്തുന്നത്.

കിടാവിനെ പിടിച്ച വന്യമൃഗം പുലിയാണെന്ന് ആദ്യം പറഞ്ഞ വനം വകുപ്പ് പിന്നീട് പുലിയല്ല കടുവ ആകാം എന്ന് നിലപാട് മാറ്റിയിരുന്നു. പിന്നീട് കടുവയും പുലിയും ഈ പ്രദേശത്തില്ല എന്നായി നിലപാട്. ക്യാമറ സ്ഥാപിക്കാമെന്ന് പറഞ്ഞ് അത് വച്ചു. തുറന്ന് പരിശോധിച്ചപ്പോൾ ഒന്നും പതിഞ്ഞില്ല എന്ന് വിശദീകരണം. രണ്ട് ക്യാമറ വച്ചിട്ടും മുഖം കാട്ടാതെ കിടാവിൻ്റെ അവശേഷിച്ച ശരീര ഭാഗാ വു മാ യി കടന്നു കളഞ്ഞ വിദഗ്ധനായ വന്യമൃഗത്തെ കണ്ടെത്താമെന്ന് പറഞ്ഞ് ബാക്കി കിട്ടിയ അവശിഷ്ടങ്ങൾക്കടുത്ത് വനം വകുപ്പിൻ്റെ ക്യാമറക്കുറ്റി കുത്തി വച്ചു. ഞാറായാഴ്ച ക്യാമറ പരിശോധിച്ചപ്പോൾ ഒന്നിന് പകരം രണ്ട് പുലികൾ പരസ്പരം മുട്ടിയുരുമ്മി നിൽക്കുന്ന കാഴ്ച.
എന്നാൽ ആ രണ്ട് പുലികളും രണ്ട് പുലിയല്ല ഒരേ പുലിയാണെന്ന മുട്ടായുക്തിമായി വന്നിരിക്കുകയാണ് വനം വകുപ്പ്. യുക്തി ഇറക്കാതെ ഈ വക വന്യ ജീവികള പഞ്ചായത്ത് അതിർത്തിയിൽ പോലും കണ്ട് പോയേക്കരുത് എന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പു ടാകം വനം വകുപ്പിനോട് ആവശ്യപ്പെട്ടു.
പാലുകാച്ചിയിൽ പല പുലികൾ: പഞ്ചായത്ത് പടപ്പുറപ്പാടിൽപാലുകാച്ചിയിൽ പല പുലികൾ: പഞ്ചായത്ത് പടപ്പുറപ്പാടിൽആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ അതിർത്തികളിൽ പുലി,കടുവ,ചെന്നായ.രാജവെമ്പാല തുടങ്ങിയ വന്യജീവികളെ വനംവകുപ്പ് തന്നെ കൊണ്ടുവന്ന് വിട്ടതാണെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിട്ടുള്ളതാണ്. കർഷകരെ വരുതിയിൽ നിർത്താൻ വന്യ ജീവികളെ ആയുധവും പരിചയമാക്കുകയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ.
Many tigers in Palukachi: Panchayat Patapurapadil