നാടിനെ കീറിമുറിക്കുന്ന ജലപാതക്കെതിരെ പാനൂർ മേഖലയിൽ വീണ്ടും സമരകാഹളം ; നാടെങ്ങും സമര പ്രഖ്യാപന കൺവെൻഷനുകൾ

നാടിനെ കീറിമുറിക്കുന്ന ജലപാതക്കെതിരെ പാനൂർ മേഖലയിൽ വീണ്ടും  സമരകാഹളം ; നാടെങ്ങും സമര പ്രഖ്യാപന കൺവെൻഷനുകൾ
Mar 17, 2023 02:49 PM | By Rajina Sandeep

പാനൂർ:  പിറന്ന നാട്ടിൽ ജീവിക്കാനുള്ള അവകാശം തേടിയാണ് ജലപാതക്ക് ഇരകളായി തീരുന്നവർ അന്തിമ പോരാട്ടത്തിനായി കൂടി ചേരുന്നത്. വിവിധ ദിവസങ്ങളിൽ സമര പ്രഖ്യാപന കൺവെൻഷനുകൾ നടക്കും. ഒരിടവേളക്ക് ശേഷമാണ് ജലപാത വീണ്ടും സജീവ ചർച്ചയാകുന്നത്. പെരിങ്ങത്തൂർ പുഴയിൽ എത്തിച്ചേരുന്ന ജലപാതക്ക് മേക്കുന്ന്, പൂക്കോം, അണിയാരം, പന്ന്യന്നൂർ, ചമ്പാട് പ്രദേശങ്ങളിലാണ് സ്ഥലം ഏറ്റെടുക്കേണ്ടത്.. ഇവിടങ്ങളിൽ ഏറ്റെടുക്കേണ്ട സ്ഥലത്തിൻ്റെ സർവേ നമ്പറുകളുകളും കൈമാറിയിട്ടുണ്ട്.

പ്രസിദ്ധീകരിച്ച ലിസ്റ്റ് പ്രകാരം പന്ന്യന്നൂർ പഞ്ചായത്തിലാണ് കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടത്. 40 മീറ്റർ വീതിയുണ്ടാകും.ഇരു വശങ്ങളിലും 10 മീറ്റർ റോഡും, 10 മീറ്റർ ബഫർ സോണുമുണ്ടാകും. പല വീടുകളും, സ്കൂളുകളും, സ്ഥാപനങ്ങളും ഇല്ലാതാകും. ഈ സാഹചര്യത്തിലാണ് പലയിടങ്ങളിലും നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്. മനേക്കരയിൽ കൃത്രിമ ജലപാതക്കെതിരെ ഇന്ന് വൈകീട്ട് 5 മണിക്ക് ജനകീയ യോഗം ചേരുന്നുണ്ട്. ചിത്രവയൽ കൂറുമ്പക്കാവ് പരിസരത്ത് ജനകീയ പ്രതിരോധ സമിതി ഞായറാഴ്ച്ച യോഗം ചേരും.

ഇരഞ്ഞിക്കുളങ്ങര സ്കൂളിലാണ് യോഗം നടക്കുക. പന്ന്യന്നൂർ തണൽ ചാരിറ്റബിൾ സെൻ്ററിലും ഞായറാഴ്ച കൃത്രിമ ജലപാതക്കെതിരെ പ്രതിരോധ സംഗമം നടക്കും. മൊയ്ലോം വയൽ ഭാഗത്ത് തിങ്കളാഴ്ച ജലപാതക്കെതിരെ യോഗം നടക്കും. നിലവിൽ ജലപാത കടന്നു വരുന്ന പ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിട്ടില്ല. വില്ലേജ് ഓഫീസുകളിൽ ഗവൺമെൻ്റ് ഓഡർ അടുത്ത ദിവസം എത്തിയാലെ കൃത്യമായ റൂട്ട് മനസിലാക്കാനാകൂ.

Protests again in Panur region against the waterway that is tearing the country apart;Declaration conventions all over the country

Next TV

Related Stories
തലശേരി ട്രാഫിക്ക്  പൊലീസ് എവിടെ? ;  ഗതാഗതക്കുരുക്കഴിച്ച് ന്യൂമാഹി പൊലീസ് ഇൻസ്പെക്ടർ

Jul 14, 2025 09:03 PM

തലശേരി ട്രാഫിക്ക് പൊലീസ് എവിടെ? ; ഗതാഗതക്കുരുക്കഴിച്ച് ന്യൂമാഹി പൊലീസ് ഇൻസ്പെക്ടർ

തലശേരി ട്രാഫിക്ക് പൊലീസ് എവിടെ? ; ഗതാഗതക്കുരുക്കഴിച്ച് ന്യൂമാഹി പൊലീസ്...

Read More >>
ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ  ഗവർണർ ​

Jul 14, 2025 03:29 PM

ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ ഗവർണർ ​

ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ ...

Read More >>
കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ ഭരണസമിതി

Jul 14, 2025 02:08 PM

കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ ഭരണസമിതി

കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ...

Read More >>
കീം റാങ്ക് പട്ടിക ;  വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്

Jul 14, 2025 11:13 AM

കീം റാങ്ക് പട്ടിക ; വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്

കീം റാങ്ക് പട്ടിക ; വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്...

Read More >>
ട്രെയിനുകളിലും ഇനി സിസിടിവി ;  ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം

Jul 14, 2025 11:12 AM

ട്രെയിനുകളിലും ഇനി സിസിടിവി ; ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം

ട്രെയിനുകളിലും ഇനി സിസിടിവി ; ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം...

Read More >>
വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

Jul 13, 2025 11:46 AM

വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു...

Read More >>
Top Stories

News Roundup

//Truevisionall